Sunday, 09 May, 11.06 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പു പറയണം; കെ മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച്‌ വത്സന്‍ തില്ലങ്കേരി

കണ്ണൂര്‍: കോണ്‍​ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പിക്കെതിരെ ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി നിയമനടപടിക്ക്. നേമത്തെ തിരഞ്ഞെടുപ്പ് പിന്നാലെ മുരളീധരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ തില്ലങ്കേരി വക്കീല്‍ നോട്ടീസ് അയച്ചു.

ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് തില്ലങ്കേരി മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ സി.പി.എം വിലയ്ക്കു വാങ്ങിയെന്നും, ഈ കച്ചവടത്തിന്‍റെ ഇടനിലക്കാരന്‍ വത്സന്‍ തില്ലങ്കേരി ആണെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.

മുരളീധരന്റെ ആരോപണം അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് തില്ലങ്കേരി നിയമടപടിക്കൊരുങ്ങുന്നത്. പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും വത്സന്‍ തില്ലങ്കേരി വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ച പത്രസമ്മേളനത്തിന്റെ പൂര്‍ണരൂപം മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top