Sunday, 14 Jul, 1.14 am കേരളകൗമുദി

തിരുവനന്തപുരം
ആര്യനാട് പബ്ലിക് മാര്‍ക്കറ്ര് ഉദ്ഘാടനം

ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തും ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍മിഷന്‍ ഫണ്ടും ചേര്‍ത്ത് ഒരു കോടി രൂപാ ചെലവില്‍ നിര്‍മ്മിച്ച ആര്യനാട് പബ്ലിക് മാര്‍ക്കറ്രിന്റെ ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു.

യോഗത്തില്‍ കെ.എസ്.ശബരീനാഥന്‍.എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു മുഖ്യാതിഥിയായിരുന്നു.ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും വി.കെ.മധു നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹന്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാ ബീഗം,വൈസ് പ്രസിഡന്റ് വി.പ്രദീപ് കുമാര്‍,വാര്‍ഡ് മെമ്ബര്‍ അജിത,ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി,പഞ്ചായത്തങ്ങളായ അജിത,കാനക്കുഴി അനില്‍കുമാര്‍, ഗിരിജ, എം.എല്‍.കിഷോര്‍, യേശുദാസ്,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എന്‍.ജയമോഹനന്‍,എസ്.ദീക്ഷിത്,ഈഞ്ചപ്പുരി സന്തു,ഇറവൂര്‍ അജി,ഷമീം പള്ളിവേട്ട,ആര്‍.എസ്.ഹരി,ഈഞ്ചപ്പുരി രാജേന്ദ്രന്‍, മീനാങ്കല്‍ പൊടിയന്‍കുട്ടി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.ജയന്തി,ഗ്രാമ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് മുതല്‍ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top