Friday, 02 Oct, 3.20 am കേരളകൗമുദി

പ്രാദേശികം
ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ ചികിത്സ തുടങ്ങി

വൈപ്പിന്‍ : എടവനക്കാട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ ചികിത്സ എസ്.ശര്‍മ്മ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവന്‍മിത്ര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ മനാഫ് മനേഴത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന സലാം, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണി രമേഷ് , വികസന കാര്യ ചെയര്‍മാന്‍ പി കെ നടേശന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ജിന്‍സി എന്നിവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top