Sunday, 09 May, 1.45 am കേരളകൗമുദി

ആലപ്പുഴ
അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി വേണം: എ.കെ. രാജന്‍

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം നേരിട്ടു നില്‍ക്കവേ പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുത്ത പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന തരത്തില്‍ നേതൃത്വത്തിനെതിരെ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി നിര്‍വാഹക സമതി അംഗം എ.കെ.രാജന്‍ എ.ഐ.സി.സി നേതൃത്വത്തോടാവശ്യപ്പെട്ടു. പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം മറച്ചുവെച്ചു നേതൃമാറ്റം ആവശ്യപ്പെടുന്നവരുടെ ലക്ഷ്യം ചിന്താശക്തിയുള്ളവര്‍ക്ക് മനസിലാകും. ആശ്രിതരെ നേതൃസ്ഥാനത്തെത്തിക്കാന്‍ പാര്‍ട്ടിയിലെ ഗ്രൂപ്പു നേതാക്കള്‍ നടത്തിയ മത്സരമാണ് പരാജയത്തിന്റെ മുഖ്യ കാരണം. കെ.പി.സി.സി പ്രസിഡന്റിനെതിരെ നിലവാരമില്ലാത്ത പദപ്രയോഗങ്ങളിലൂടെ ആരോപണമുന്നയിച്ച ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എ.കെ.രാജന്‍ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top