Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഹമ്മദാബാദ് വിമാനാപകടം:  തകര്‍ന്ന ബി.ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ 105 കോടി ചെലവില്‍  പുനര്‍നിര്‍മിക്കും

അഹമ്മദാബാദ് വിമാനാപകടം: തകര്‍ന്ന ബി.ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ 105 കോടി ചെലവില്‍ പുനര്‍നിര്‍മിക്കും

ഗാന്ധിനഗർ: കഴിഞ്ഞ വർഷം അഹമ്മദാബാദിലുണ്ടായ വൻ വിമാനാപകടത്തില്‍ തകർന്ന ബി.ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ മന്ദിരം ഗുജറാത്ത് സർക്കാർ പുനർനിർമിക്കും.

105 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ഹോസ്റ്റല്‍ കെട്ടിടം നിർമിക്കുകയെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.

2025 ജൂണ്‍ 12നാണ് എയർ ഇന്ത്യ വിമാനം നിയന്ത്രണം വിട്ട് മേഘാനി നഗറിലെ ബി.ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിനു മുകളിലേക്ക് തകർന്നു വീണത്. അപകടത്തില്‍ ആകെ 260 പേർ മരിച്ചിരുന്നു. (വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്റ്റലിലും പരിസരത്തുമായി ഉണ്ടായിരുന്ന 19 പേരും). ദുരന്തം നടന്ന സ്ഥലം അപകടത്തിന്റെ ഓർമയ്ക്കായി സ്മാരകം ആക്കണമെന്ന് മരിച്ചവരുടെ ചില ബന്ധുക്കള്‍ സർക്കാരിനോട് അഭ്യർഥിച്ചിരുന്നെങ്കിലും വിദ്യാർഥികളുടെ താമസം കണക്കിലെടുത്ത് ഹോസ്റ്റല്‍ പുനർനിർമിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

നഷ്ടപരിഹാരമായി എയർ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ് 53.12 കോടി രൂപ സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കി തുക സംസ്ഥാന സർക്കാർ വകയിരുത്തും. അപകടത്തിനു ശേഷം നടത്തിയ വിദഗ്ധ പരിശോധനയില്‍ അവശേഷിക്കുന്ന ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ താമസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് പുനർനിർമാണം. ആധുനിക സൗകര്യങ്ങളോട് കൂടി 236 വിദ്യാർഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യം പുതിയ ഹോസ്റ്റലില്‍ ഒരുക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi