Monday, 26 Aug, 2.20 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
അജിങ്ക്യ രഹാനെയ്ക്ക് സെഞ്ച്വറി, ആ​ദ്യ ​ടെ​സ്റ്റി​ല്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ തകര്‍പ്പന്‍ജയം

ആ​ന്റി​ഗ്വ​ ​:​ ​വെ​സ്റ്റ് ​ഇ​ന്‍​ഡീ​സി​നെ​തി​രാ​യ​ ​ആ​ദ്യ​ക്രി​ക്ക​റ്റ് ​ടെ​സ്റ്റി​ല്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ തകര്‍പ്പന്‍ജയം.
ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ല്‍​ ​വ​മ്ബ​ന്‍​ ​ലീ​ഡ് ​നേ​ടി​യ​ ​ഇ​ന്ത്യ​യ്ക്കെ​തി​രെ​ 419​ ​റ​ണ്‍​സ് ​വി​ജ​യ​ല​ക്ഷ്യ​വു​മാ​യി​ ​ഇ​റ​ങ്ങി​യ​ ​വി​ന്‍​ഡീസ് നാലാം ദിനം വെറും 100 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. സ്കോര്‍: ഇന്ത്യ 297/10,​ 343/7ഡിക്ലയേര്‍ഡ്.വെസ്റ്രിന്‍ഡീസ് 222 /10,​100 /10.
5 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും 3 വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയും 2 വിക്കറ്രെടുത്ത മുഹമ്മദ് ഷമിയുമാണ് വിന്‍ഡീസിനെ രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം എറിഞ്ഞ് വീഴ്ത്തിയത്. 50/9 എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ അവസാന വിക്കറ്രില്‍ റോച്ചും (38)​,​ കുമ്മിന്‍സും (19)​ ചേര്‍ന്നാണ് 100ല്‍ എത്തിച്ചത്. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്ബരയായതിനാല്‍ ഇന്ത്യയ്ക്ക് 60 പോയിന്റ് ലഭിച്ചു.

നേരത്തേ 343​/7​ ​എ​ന്ന​ ​സ്കോ​റി​ല്‍​ ​നാ​ലാം​ദി​വ​സം​ ​ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​യും​ ​(​ 102​)​ ​സെ​ഞ്ച്വ​റി​ക്ക​രി​കി​ലെ​ത്തി​യ​ ​ഹ​നു​മ​ ​വി​ഹാ​രി​യും​ ​(93​)​ ​ചേ​ര്‍​ന്നാ​ണ് ​ഇ​ന്ത്യ​യെ​ ​മി​ക​ച്ച​ ​നി​ല​യി​ലെ​ത്തി​ച്ച​ത്.​ ​നാ​ലാം​ ​വി​ക്ക​റ്റി​ല്‍​ 135​ ​റ​ണ്‍​സാ​ണ് ​ഇ​വ​ര്‍​ ​കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്.

ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ല്‍​ ​ഇ​ന്ത്യ​ 287​ ​റ​ണ്‍​സി​ന് ​പു​റ​ത്താ​യി​രു​ന്നു.​ ​വെ​സ്റ്റ് ​ഇ​ന്‍​ഡീ​സ് 222​ന് ​ആ​ള്‍​ ​ഒൗ​ട്ടാ​യി.​ ​മൂ​ന്നാം​ ​ദി​വ​സം​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ല്‍​ ​ഇ​ന്ത്യ​ 185​/3​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ഇ​ന്ത്യ.​ 51​ ​റ​ണ്‍​സു​മാ​യി​ ​നി​ന്ന​ ​നാ​യ​ക​ന്‍​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​ഇ​ന്ന​ലെ​ ​നേ​രി​ട്ട​ ​ആ​ദ്യ​ ​പ​ന്തി​ല്‍​ത്ത​ന്നെ​ ​പു​റ​ത്താ​യി.​ ​റോ​ള്‍​ട്ട​ണ്‍​ ​ചേ​സി​ന്റെ​ ​പ​ന്തി​ല്‍​ ​കാം​പ്ബെ​ല്ലി​നാ​യി​രു​ന്നു​ ​ക്യാ​ച്ച്‌.​ ​തു​ട​ര്‍​ന്ന് ​ര​ഹാ​നെ​യും​ ​ഹ​നു​മ​ ​വി​ഹാ​രി​യും​ ​ചേ​ര്‍​ന്ന് ​ല​ഞ്ചു​വ​രെ​ ​വി​ക്ക​റ്റ് ​ന​ഷ്ടം​ ​കൂ​ടാ​തെ​ ​മു​ന്നേ​റി.​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച്‌ ​ര​ഹാ​നെ​ ​മ​ട​ങ്ങി.​ ​ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ല്‍​ 81​ ​റ​ണ്‍​സ് ​നേ​ടി​യി​രു​ന്ന​ ​ര​ഹാ​നെ​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ലും​ ​ത​ക​ര്‍​പ്പ​ന്‍​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.242​ ​പ​ന്തു​ക​ള്‍​ ​നേ​രി​ട്ട​ ​ര​ഹാ​നെ​ ​അ​ഞ്ച് ​ബൗ​ണ്ട​റി​ക​ള്‍​ ​പാ​യി​ച്ചു.​ ​തു​ട​ര്‍​ന്ന് ​റി​ഷ​ഭ് ​പ​ന്ത് ​ഏ​ഴു​റ​ണ്‍​സു​മാ​യി​ ​മ​ട​ങ്ങി.​സെ​ഞ്ച്വ​റി​ ​നേ​ടാ​നാ​കാ​തെ​ ​വി​ഹാ​രി​ ​പു​റ​ത്താ​യ​തോ​ടെ​യാ​ണ് 418​ ​റ​ണ്‍​സ് ​ലീ​ഡി​ല്‍​ ​ഇ​ന്ത്യ​ ​ഡി​ക്ള​യ​ര്‍​ ​ചെ​യ്ത​ത്.

തു​ട​ര്‍​ന്നി​റ​ങ്ങി​യ​ ​ആ​തി​ഥേ​യ​രെ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ബും​റ​യും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ഇ​ശാ​ന്ത് ​ശ​ര്‍​മ്മ​യും​ ​ചേ​ര്‍​ന്നാ​ണ് ​ത​ക​ര്‍​ത്ത​ത്.​ബ്രാ​ത്ത്‌​വെ​യ്റ്റ്(1​)​ ,​ ​കാം​പ്ബെ​ല്‍​(7​),​ ​ബ്രൂ​ക്സ്(2​),​ബ്രാ​വോ​(2​),​ഹെ​ട്മേ​യ​ര്‍​(1​)​ ​എ​ന്നി​വ​രാ​ണ് ​പു​റ​ത്താ​യ​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi

related stories

Top