Wednesday, 02 Oct, 9.56 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
​ അജിത് ഡോവലിന്റെ തന്ത്രത്തില്‍ പാക് നീക്കം പൊളിഞ്ഞു,​ കാശ്മീര്‍ വിഷയം സൗദി കിരീടവകാശിയെ ധരിപ്പിച്ചു

റിയാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യയിലെത്തി കാശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ തീരുമാനം കിരീടവകാശിയെ ധരിപ്പിച്ചു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം റിയാദില്‍ ഏറെ നേരം ചര്‍ച്ച നടത്തി.യു.എ.ഇ കിരാടാവകാശി മുഹമ്മദ് ബിന്‍ സയാദ് അല്‍ നഹയാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. കശ്മീര്‍ വിഷയത്തോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചര്‍ച്ചാ വിഷയമായി.

കാശ്മീര്‍ വിഷയത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാന്‍ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ മാസം റിയാദ് സന്ദര്‍ശനം നടത്തിയിരുന്നു. കാശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യയെ സ്വാധീനിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് ഇന്ത്യ മറുതന്ത്രം പയറ്റുന്നത്. 10000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി ഒരുങ്ങിയിരിക്കെയാണ് അജിത് ഡോവലിന്റെ സൗദി സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വേദിയില്‍ വെച്ച്‌ കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.

അരാം കോയിലെ എണ്ണപ്പാടങ്ങള്‍ക്കെതിരായ ആക്രമണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ മുഹമ്മദ് ബിന്‍ സല്‍മാന് ബോധ്യമായിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുവരുടെയും ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top