Sunday, 05 Jul, 2.56 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
അപ്പയായിരുന്നു ഞങ്ങളുടെ സംഗീതം ; പാപ്പുക്കുട്ടി ഭാഗവതരുടെ ഓര്‍മകളില്‍ സെല്‍മ ജോര്‍ജ്

കേ​ര​ള​ ​സൈ​ഗാ​ള്‍​ ​ എന്ന പേ​രി​ലു​ണ്ടാ​യി​രു​ന്നു​ ​മ​ല​യാ​ള​ത്തി​ന് ​പാ​പ്പു​ക്കു​ട്ടി​ ​ഭാ​ഗ​വ​ത​രോ​ടു​ള്ള​ ​ക​ട​പ്പാ​ട് ​മു​ഴു​വ​ന്‍.​ ​ജീ​വി​ത​ത്തി​ലെ​ന്നെ​ന്നും​ ​സ്‌​നേ​ഹ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന​ ​പ്രി​യ​പ്പെ​ട്ട​ ​പ​പ്പ​യെ​ക്കു​റി​ച്ച്‌ ​ഓ​ര്‍​ക്കു​ക​യാ​ണ് ​മ​ക​ളും​ ​ഗാ​യി​ക​യു​മാ​യ​ ​സെ​ല്‍​മാ​ ​ജോ​ര്‍​ജ്.

''ഞങ്ങ​ളെ​ ​വി​ട്ടു​ ​പോ​കു​മ്ബോ​ള്‍​ 107​ ​വ​യ​സാ​യി​രു​ന്നു​ ​അ​പ്പ​യ്‌​ക്ക്.​ ​ഇ​നി​യു​മേ​റെ​ ​കാ​ലം​ ​എ​നി​ക്ക് ​താ​ങ്ങാ​യി,​ ​ത​ണ​ലാ​യി​ ​അ​പ്പ​യു​ണ്ടാ​ക​ണ​മെ​ന്ന് ​ഞാ​ന്‍​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നു.​ ​എ​ന്നെ​ ​ലോ​ക​മ​റി​യു​ന്ന​ ​ഗാ​യി​ക​യാ​ക്ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ച​ ​അ​പ്പ...​ ​സ്‌​കൂ​ള്‍​ ​ക​ലോ​ത്സ​വ​ങ്ങ​ളി​ലും​ ​ഗാ​ന​മേ​ള​ ​വേ​ദി​ക​ളി​ലും​ ​പാ​ടി​ ​ക​ഴി​ഞ്ഞ് ​സ്റ്റേ​ജി​ല്‍​ ​നി​ന്നി​റ​ങ്ങി​ ​വ​രു​മ്ബോ​ള്‍​ ​ആ​രു​ടെ​ ​മ​ക​ളെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​പാ​പ്പു​ക്കു​ട്ടി​ ​ഭാ​ഗ​വ​ത​ര്‍​ ​എ​ന്ന​ ​മ​റു​പ​ടി​ ​ന​ല്‍​കു​മ്ബോ​ള്‍​ ​ആ​ളു​ക​ളു​ടെ​ ​ക​ണ്ണി​ല്‍​ ​തെ​ളി​ഞ്ഞ​ ​ആ​രാ​ധ​ന​യി​ല്‍​ ​നി​ന്നാ​ണ് ​അ​പ്പ​യു​ടെ​ ​വ​ലി​പ്പം​ ​ആ​ദ്യ​മാ​യി​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​നാ​ട​ക,​ ​സി​നി​മ​ ​ന​ട​നാ​യ​ ​അ​പ്പ​ന്റെ​ ​ബ​ല​ത്തി​ല്‍​ ​കൂ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍​ ​ഞ​ങ്ങ​ള്‍​ ​അ​ഞ്ചു​ ​മ​ക്ക​ളും​ ​താ​ര​ങ്ങ​ളാ​യി​ ​വി​ല​സി."" സെല്‍മ്മ ഓര്‍മ്മകളിലൂടെ സഞ്ചരിച്ചു.

ഓ​ര്‍​മ്മ​യി​ലെ​ ​മാ​ല​യും​ ​ക​മ്മ​ലും

അ​പ്പ​യു​ടെ​ ​ഒ​രേ​യൊ​രു​ ​നാ​ട​ക​മാ​ണ് ​എ​ന്റെ​ ​ഓ​ര്‍​മ്മ​യി​ലു​ള്ള​ത്.​ ​പി.​ജെ.​ ​ചെ​റി​യാ​ന്റെ​ ​'​മി​ശി​ഹാ​ച​രി​ത്രം​"​ ​എ​ന്ന​ ​നാ​ട​ക​ത്തി​ല്‍​ ​സ്‌​നാ​പ​ക​ ​യോ​ഹ​ന്നാ​ന്റെ​ ​റോ​ളാ​ണ് ​അ​പ്പ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​അ​തി​ല്‍​ ​സ്‌​നാ​പ​ക​ ​യോ​ഹ​ന്നാ​ന്റെ​ ​ത​ല​ ​വെ​ട്ടി​ ​പാ​ത്ര​ത്തി​ല്‍​ ​വ​യ്‌​ക്കു​ന്ന​ ​രം​ഗം​ ​ക​ണ്ട് ​'​'​എ​ന്റെ​ ​അ​പ്പ​യെ​ ​കൊ​ല്ലു​ന്നേ​""...​ ​എ​ന്ന് ​ഉറക്കെ ഞാ​ന്‍​ ​നി​ല​വി​ളി​ച്ചു.​ ​നാ​ട​കം​ ​ക​ഴി​ഞ്ഞ് ​സ്റ്റേ​ജി​ന് ​പി​ന്നി​ല്‍​ ​പോ​യി​ ​അ​പ്പ​യെ​ ​ക​ണ്ട​ശേ​ഷ​മാ​ണ് ​ഞാ​ന്‍​ ​ക​ര​ച്ചി​ല്‍​ ​അ​വ​സാ​നി​പ്പി​ച്ച​ത്.​ ​ഞ​ങ്ങ​ളു​ടെ​ ​കു​ട്ടി​ക്കാ​ല​ത്ത് ​അ​പ്പ​ ​അ​ധി​ക​ ​സ​മ​യ​വും​ ​വീ​ട്ടി​ല്‍​ ​ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.​ ​അ​ന്ന് ​അ​ദ്ദേ​ഹം​ ​ക​ഥാ​പ്ര​സം​ഗ​വു​മാ​യി​ ​രാ​ജ്യം​ ​മു​ഴു​വ​ന്‍​ ​ചു​റ്റി​ ​ന​ട​ക്കു​ന്ന​ ​സ​മ​യ​മാ​ണ്.​ ​ആ​ള്‍​ ​വീ​ട്ടി​ലു​ണ്ടെ​ങ്കി​ല്‍​ ​ആ​കെ​ ​ആ​ഘോ​ഷ​മാ​ണ്.​ ​അ​ഭി​ന​യ​കാ​ല​ത്തെ​ ​ര​സ​ക​ര​മാ​യ​ ​സം​ഭ​വ​ങ്ങ​ളൊ​ക്കെ​ ​ഞ​ങ്ങ​ള്‍​ക്ക് ​പ​റ​ഞ്ഞു​ത​രും.​ ​അ​പ്പ​യു​ണ്ടെ​ങ്കി​ല്‍​ ​വീ​ട്ടി​ല്‍​ ​അ​തി​ഥി​ക​ളു​ടെ​ ​തി​ര​ക്കാ​വും.​ ​മാ​താ​വി​ന്റെ​ ​വ​ണ​ക്ക​മാ​സ​ ​പെ​രു​ന്നാ​ളി​നും​ ​മ​റ്റും​ ​വീ​ട് ​ഗാ​ന​മേ​ള​ ​വേ​ദി​യാ​യി​ ​മാ​റും.​ ​ഓ​ര്‍​ക്ക​സ്ട്ര​യു​ടെ​ ​അ​ക​മ്ബ​ടി​യോ​ടെ​ ​കു​ടും​ബം​ ​ഒ​ന്ന​ട​ങ്കം​ ​ഗാ​ന​മേ​ള​ ​അ​വ​ത​രി​പ്പി​ക്കും.​ ​ക്രി​സ്‌​മ​സി​ന് ​വൈ​പ്പി​ന്‍​ ​തെ​ക്ക​ന്‍​ ​മാ​ലി​പ്പു​റ​ത്തെ​ ​വീ​ട്ടി​ല്‍​ ​ന​ക്ഷ​ത്ര​ങ്ങ​ള്‍​ ​തെ​ളി​യും.​ ​ന​ക്ഷ​ത്ര​ങ്ങ​ള്‍​ ​ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി​ ​അ​ദ്ദേ​ഹം​ ​മ​ക്ക​ള്‍​ക്ക് ​ഒ​പ്പം​ ​ചേ​രും.​ ​അ​മ്മ​ ​അ​ച്ച​ട​ക്ക​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ല്‍​ ​ഒ​രു​ ​വി​ട്ടു​വീ​ഴ്‌​ച​യും​ ​അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.​ ​എ​ന്നാ​ല്‍​ ​നേ​രെ​ ​തി​രി​ച്ചാ​യി​രു​ന്നു​ ​അ​പ്പ​യു​ടെ​ ​സ്വ​ഭാ​വം.​ ​അ​ദ്ദേ​ഹം​ ​വ​ള​രെ​ ​സോ​ഷ്യ​ലാ​യി​രു​ന്നു.​ ​മ​ക്ക​ള്‍​ക്ക് ​ഇ​ഷ്‌​ട​മു​ള്ള​തെ​ല്ലാം​ ​വാ​ങ്ങി​ത്ത​രു​ന്ന,​ ​ര​ണ്ടു​ ​പെ​ണ്‍​മ​ക്ക​ളോ​ടും​ ​യാ​തൊ​രു​ ​വേ​ര്‍​തി​രി​വും​ ​കാ​ണി​ക്കാ​ത്ത​ ​അ​പ്പ.​ ​പെ​ണ്ണു​ങ്ങ​ള്‍​ ​അ​ടു​ക്ക​ള​യി​ല്‍​ ​ഒ​തു​ങ്ങ​ണ​മെ​ന്ന​ ​നാ​ട്ടു​ന​ട​പ്പ് ​അ​വ​ഗ​ണി​ച്ച്‌ ​വീ​ട്ടി​ല്‍​ ​വ​രു​ന്ന​ ​അ​തി​ഥി​ക​ള്‍​ക്ക് ​ഞ​ങ്ങ​ളെ​ ​അ​ഭി​മാ​ന​പൂ​ര്‍​വം​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​അ​ക്കാ​ല​ത്ത് ​വൈ​പ്പി​ന്‍​ ​ഒ​രു​ള്‍പ്രദേശമാണ്.​ ​അ​വി​ടെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​മോ​ഡേ​ണ്‍​ ​വേ​ഷ​ങ്ങ​ള്‍​ ​ഇ​റ​ക്കു​ന്ന​ത് ​ഞാ​നാ​ണ്.​ ​ഓ​രോ​ ​വേ​ഷ​ങ്ങ​ളും​ ​കാ​ണു​മ്ബോ​ള്‍​ ​അ​മ്മ​ ​ശു​ണ്‌​ഠി​ ​പി​ടി​ക്കും.​ ​പ​ക്ഷേ​ ​ഡ്ര​സ് ​വ​ള്‍​ഗ​റ​ല്ല,​ ​ന​ല്ല​ ​ഭം​ഗി​യു​ണ്ട് ​എ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞ് ​അ​പ്പ​ ​എ​ന്റെ​ ​പ​ക്ഷം​ ​ചേ​രും.​ ​മ​ദ്രാ​സി​ല്‍​ ​നി​ന്ന് ​സി​നി​മാ​ഭി​ന​യം​ ​ക​ഴി​ഞ്ഞ് ​തി​രി​ച്ചു​വ​രു​മ്ബോ​ള്‍​ ​വ​സ്ത്ര​ങ്ങ​ളും​ ​മാ​ല​യും​ ​വ​ള​യും​ ​ക​മ്മ​ലും​ ​കൊ​ണ്ടു​ ​വ​രും.

എ​നി​ക്കാ​യി​ ​മാ​റ്റി​വ​ച്ച​ ​ജീ​വി​തം

ര​ണ്ടു​ ​വ​യ​സു​ള്ള​പ്പോ​ള്‍​ ​ത​ന്നെ​ ​ഞാ​ന്‍​ ​ന​ന്നാ​യി​ ​പാ​ടു​മാ​യി​രു​ന്നെ​ന്ന് ​അ​പ്പ​യും​ ​അ​മ്മ​ച്ചി​യും​ ​പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്.​ ​അ​വ​ര്‍​ ​നാ​ട​കാ​ഭി​ന​യ​ത്തി​ന് ​പോ​കു​മ്ബോ​ള്‍​ ​കു​ഞ്ഞി​ലേ​ ​മു​ത​ല്‍​ ​എ​ന്നെ​യും​ ​ഒ​പ്പം​ ​കൂ​ട്ടി​യി​രു​ന്നു.​ ​അ​ന്ന് ​മാ​വേ​ലി​ക്ക​ര​ ​പൊ​ന്ന​മ്മ​യെ​ ​പോ​ലെ​യു​ള്ള​ ​വ​ലി​യ​ ​ന​ടി​മാ​രൊ​ക്കെ​ ​എ​ന്നെ​ ​കൊ​ണ്ട് ​പാ​ടി​പ്പി​ക്കും.​ ​ഇ​വ​ള്‍​ ​വ​ലി​യ​ ​ഗാ​യി​ക​യാ​കു​മെ​ന്ന് ​അ​നു​ഗ്ര​ഹി​ക്കും.​ ​ഞ​ങ്ങ​ള്‍​ ​എ​ല്ലാ​വ​രും​ ​ന​ന്നാ​യി​ ​പാ​ടു​മെ​ങ്കി​ലും​ ​സം​ഗീ​ത​ത്തോ​ട് ​എ​നി​ക്ക് ​പ്ര​ത്യേ​ക​ ​അ​ഭി​രു​ചി​യു​ണ്ടാ​യി​രു​ന്നു.​ ​അ​തു​ ​മ​ന​സി​ലാ​ക്കി​യ​ ​വീ​ട്ടു​കാ​ര്‍​ ​എ​ന്നെ​ ​പാ​ട്ടു​ ​പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി​ ​പ്ര​ത്യേ​ക​ ​ഏ​ര്‍​പ്പാ​ടു​ക​ള്‍​ ​ചെ​യ്തു.​ ​ഗു​രു​കു​ല​ ​രീ​തി​യി​ലാ​യി​രു​ന്നു​ ​വി​ദ്യാ​ഭ്യാ​സം.​ ​പ​ര​മ​ദാ​സ് ​എ​ന്ന​ ​ആ​ശാ​ന്‍​ ​വീ​ട്ടി​ല്‍​ ​താ​മ​സി​ച്ചാ​ണ് ​പ​ഠി​പ്പി​ച്ച​ത്.​ ​വെ​ളു​പ്പി​നെ​ ​നാ​ലി​ന് ​സാ​ധ​കം​ ​തു​ട​ങ്ങും.​ ​പ​ങ്കെ​ടു​ത്ത​ ​മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം​ ​ഞാ​ന്‍​ ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​രി​യാ​യി.​ 12​ ​വ​യ​സു​ ​മു​ത​ല്‍​ ​ഗാ​ന​മേ​ള​ക​ളി​ല്‍​ ​പ​ങ്കെ​ടു​ത്തു​ ​തു​ട​ങ്ങി.​ 17​ ​വ​ര്‍​ഷ​ത്തോ​ളം​ ​ക​ര്‍​ണ്ണാ​ട​ക​ ​സം​ഗീ​തം​ ​പ​ഠി​ച്ചു.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ല്‍.​എ​ല്‍.​വി​ ​കോ​ളേ​ജി​ലാ​യി​രു​ന്നു​ ​പ​ഠ​നം.
ഞാ​ന്‍​ ​ലോ​കം​ ​അ​റി​യു​ന്ന​ ​പാ​ട്ടു​കാ​രി​യാ​കു​മെ​ന്ന് ​അ​പ്പ​യും​ ​അ​മ്മ​ച്ചി​യും​ ​സ്വ​പ്‌​നം​ ​ക​ണ്ടു.​ ​പി​ന്ന​ണി​ഗാ​യി​ക​യാ​ക​ണ​മെ​ന്നാ​യി​രു​ന്നു​ ​എ​ന്റെ​ ​ആ​ഗ്ര​ഹം.​ ​അ​തി​നി​ടെ​ ​വി​വാ​ഹാ​ലോ​ച​ന​ക​ള്‍​ ​വ​ന്നു​തു​ട​ങ്ങി.​ ​വി​വാ​ഹ​ശേ​ഷം​ ​പാ​ടാ​ന്‍​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​ ​യു​വാ​ക്ക​ളെ​യെ​ല്ലാം​ ​ഞാ​ന്‍​ ​നി​ഷ്‌​ക​രു​ണം​ ​ഒ​ഴി​വാ​ക്കി.​ ​അ​പ്പ​യും​ ​വി​വാ​ഹ​ത്തി​നാ​യി​ ​എ​ന്നെ​ ​നി​ര്‍​ബ​ന്ധി​ച്ചി​ല്ല.​ ​പി​ന്നീ​ട് ​എ​ന്നെ​ ​പാ​ട്ടു​കാ​രി​യാ​ക്കാ​ന്‍​ ​വേ​ണ്ടി​ ​മാ​ത്രം​ ​കു​ടും​ബം​ ​മ​ദ്രാ​സി​ലേ​ക്ക് ​താ​മ​സം​ ​മാ​റ്റി.

ശ​ര​ദി​ന്ദു​ ​മ​ല​ര്‍​ദീ​പ​നാ​ളം​ ​നീ​ട്ടി

സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍​ ​ജി.​ ​ദേ​വ​രാ​ജ​നെ​ ​കാ​ണാ​ന്‍​ ​പോ​യ​പ്പോ​ള്‍​ ​അ​പ്പ​യും​ ​കൂ​ടെ​ ​വ​ന്നു.​ ​മു​ന്‍​ ​കോ​പ​ക്കാ​ര​നാ​യ​ ​മാ​ഷ് ​പ്ര​ത്യേ​ക​ ​സ്വ​ഭാ​വ​ക്കാ​ര​നാ​ണ്.​ ​എ​ന്നെ​ ​കൊ​ണ്ട് 25​ ​ഓ​ളം​ ​പാ​ട്ടു​ക​ള്‍​ ​പാ​ടി​പ്പി​ച്ചു.​ ​'​ദേ​വീ​ ​ക​ന്യാ​കു​മാ​രി" ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​'​ജ​ഗ​ദീ​ശ്വ​ര​"...​ ​എ​ന്ന​ ​ഗാ​നം​ ​ആ​ല​പി​ക്കാ​ന്‍​ ​അ​വ​സ​ര​വും​ ​ത​ന്നു.​ ​തു​ട​ര്‍​ന്ന് ​ധാ​രാ​ളം​ ​അ​വ​സ​ര​ങ്ങ​ള്‍​ ​വ​ന്നു​തു​ട​ങ്ങി.​ ​ഇ​തി​നി​ടെ​ ​ഗാ​ന​മേ​ള​ക​ളും​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ഹി​ന്ദി​ ​ഗാ​ന​ങ്ങ​ളാ​ണ് ​ഞാ​ന്‍​ ​അ​ധി​ക​വും​ ​പാ​ടി​യി​രു​ന്ന​ത്.​ ​അ​ക്കാ​ല​ത്താ​ണ് ​സം​വി​ധാ​യ​ക​ന്‍​ ​കെ.​ ​ജി.​ ​ജോ​ര്‍​ജി​നെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ദ്യ​സി​നി​മ​ ​'​സ്വ​‌​പ്‌​നാ​ട​നം​"​ ​ക​ഴി​ഞ്ഞ​ ​സ​മ​യ​മാ​ണ്.​ ​അ​തി​ല്‍​ ​ഗാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ര​ണ്ടു​മാ​സം​ ​ക​ഴി​ഞ്ഞ​പ്പോ​ള്‍​ ​ജോ​ര്‍​ജ് ​ക​ല്യാ​ണാ​ലോ​ച​ന​യു​മാ​യി​ ​വീ​ട്ടി​ല്‍​ ​എ​ത്തി.​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞാ​ല്‍​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സി​നി​മ​യി​ലൂ​ടെ​ ​സം​ഗീ​ത​ജീ​വി​തം​ ​തു​ട​രാ​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ല്‍​ ​അ​പ്പ​ ​അ​നു​കൂ​ലി​ച്ചു.​ ​സം​ഗീ​ത​രം​ഗം​ ​ഒ​രി​ക്ക​ലും​ ​ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന​ ​നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​എ​ന്നെ​ ​വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്ക് ​അ​യ​ച്ച​ത്.​ ​'​ഉ​ള്‍​ക്ക​ട​ലി​"​ ​ലെ​ ​'​ശ​ര​ദി​ന്ദു​ ​മ​ല​ര്‍​ദീ​പ​നാ​ളം​ ​നീ​ട്ടി​"​ ​എ​ന്ന​ ​ഗാ​നം​ ​നി​ര​വ​ധി​ ​അ​വാ​ര്‍​ഡു​ക​ള്‍​ ​നേ​ടി​ത്ത​ന്ന​പ്പോ​ള്‍​ ​അ​പ്പ​യ്‌​ക്കും​ ​അ​മ്മ​ച്ചി​ക്കും​ ​സ​ന്തോ​ഷ​മാ​യി.​ 45​ ​ച​ല​ച്ചി​ത്ര​ ​ഗാ​ന​ങ്ങ​ളാ​ണ് ​ഞാ​ന്‍​ ​ഇ​തു​വ​രെ​ ​പാ​ടി​യ​ത്.​ ​പി​ന്നീ​ട് ​മ​ക്ക​ളു​ടെ​ ​ജ​ന​ന​ത്തോ​ടെ​ ​ഞാ​ന്‍​ ​പി​ന്ന​ണി​ ​ഗാ​ന​ ​മേ​ഖ​ല​യി​ല്‍​ ​നി​ന്ന് ​പി​ന്‍​മാ​റി​യ​പ്പോ​ള്‍​ ​എ​ന്നേ​ക്കാ​ളേ​റെ​ ​സ​ങ്ക​ട​പ്പെ​ട്ട​ത് ​അ​പ്പ​യും​ ​അ​മ്മ​യു​മാ​ണ്.​ ​'​'​എ​ന്നാ​ലും​ ​നീ​ ​സം​ഗീ​ത​ത്തെ​ ​കൈ​വി​ട്ടു​വ​ല്ലേ​ ​""​ ​എ​ന്ന് ​ഓ​രോ​ ​ത​വ​ണ​യും​ ​എ​ന്നെ​ ​കാ​ണു​മ്ബോ​ള്‍​ ​അ​പ്പ​ ​നി​രാ​ശ​പ്പെ​ട്ടു.​ ​അ​പ്പോ​ഴെ​ല്ലാം​ ​ശ​ര​ദി​ന്ദു​ ​എ​ന്ന​ ​ഒ​രു​ ​പാ​ട്ടു​ത​ന്ന് ​ദൈ​വം​ ​എ​ന്നെ​ ​അ​നു​ഗ്ര​ഹി​ച്ചി​ല്ലേ,​ ​ബാ​ക്കി​യെ​ല്ലാം​ ​എ​ന്റെ​ ​ത​ല​യി​ലെ​ഴു​ത്താ​ണെ​ന്ന് ​പ​റ​ഞ്ഞ് ​ഞാ​ന്‍​ ​അ​പ്പ​യെ​ ​ആ​ശ്വ​സി​പ്പി​ക്കും.

നൂ​റി​ലും​ ​തു​ട​ര്‍​ന്ന​ ​സം​ഗീ​ത​ ​ത​പ​സ്യ

'​മേ​രി​ക്കു​ണ്ടൊ​രു​ ​കു​ഞ്ഞാ​ട്"​ ​എ​ന്ന​ ​സി​നി​മ​യി​ലെ​ ​'​'​എ​ന്റ​ടു​ക്ക​ല്‍​ ​വ​ന്ന​ടു​ക്കും​ ​പെ​മ്ബി​റ​ന്നോ​രെ​""​എ​ന്ന​ ​പാ​ട്ടി​ലൂ​ടെ​ ​നൂ​റാം​ ​വ​യ​സി​ല്‍​ ​അ​പ്പ​ ​ഗാ​യ​ക​നാ​യി.​ ​റോ​ഷ​ന്‍​ ​ആ​ന്‍​ഡ്രൂ​സി​ന്റെ​ ​ മും​ബ​യ് ​പൊ​ലീ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ഭി​ന​യ​ത്തി​ല്‍​ ​ തി​ള​ങ്ങി.​ ​ആ​റു​വ​ര്‍​ഷം​ ​മു​മ്ബ് ​വൈ​പ്പി​നി​ല്‍​ ​നി​ന്ന് ​ഫോ​ര്‍​ട്ടു​കൊ​ച്ചി​ ​പെ​രു​മ്ബ​ട​പ്പി​ലേ​ക്ക് ​താ​മ​സം​ ​മാ​റി.​ ​മ​ക​ന്റെ​ ​കു​ടം​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു​ ​താ​മ​സം.​ ​നൂ​റു​ ​വ​യ​സു​ ​ക​ഴി​ഞ്ഞി​ട്ടും​ ​ബ​സി​ലും​ ​ബോ​ട്ടി​ലും​ ​ക​യ​റി​ ​വൈ​പ്പി​ന്‍​ക​ര​യി​ലെ​ത്തി​ ​ശി​ഷ്യ​രെ​ ​സം​ഗീ​തം​ ​പ​ഠി​പ്പി​ച്ചു.​ ​എ​ന്നാ​ല്‍​ ​ര​ണ്ടു​ ​വ​ര്‍​ഷം​ ​മു​മ്ബ് ​അ​മ്മ​ച്ചി​ ​മ​രി​ച്ച​തോ​ടെ​ ​അ​പ്പ​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ര്‍​ന്നു.​ ​പു​റ​ത്തേ​ക്ക് ​അ​ധി​കം​ ​ഇ​റ​ങ്ങാ​താ​യി.​ ​ക്ലാ​സു​ക​ള്‍​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​മാ​ര്‍​ച്ച്‌ 29​ന് ​അ​പ്പ​യു​ടെ​ 107-ാം​ ​പി​റ​ന്നാ​ളാ​യി​രു​ന്നു.​ ​ലോ​ക്ക് ​ഡൗ​ണാ​യ​തി​നാ​ല്‍​ ​ആ​ഘോ​ഷ​ങ്ങ​ളു​ണ്ടാ​യി​ല്ല.​ ​ഇ​നി​യും​ ​നീ​ണ്ട​ ​ആ​യുസു​ണ്ടാ​കു​മെ​ന്ന് ​ഞാ​ന്‍​ ​പ​റ​ഞ്ഞ​പ്പോ​ള്‍​ ​അ​ത്ര​യൊ​ന്നും​ ​ജീ​വി​ക്കേ​ണ്ട​ ​എ​ന്നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​റു​പ​ടി.​ ​അ​വ​സാ​നം​ ​വ​രെ​ ​ഓ​ര്‍​മ്മ​യ്‌​ക്ക് ​തെ​ല്ലും​ ​മ​ങ്ങ​ലു​ണ്ടാ​യി​ട്ടി​ല്ല.​ ​ടി.​ ​വി​ ​പ​രി​പാ​ടി​ക​ളാ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​ദൗ​ര്‍​ബ​ല്യം.​ ​സം​ഗീ​ത​ ​റി​യാ​ലി​റ്റി​ ​ഷോ​ക​ളെ​ല്ലാം​ ​മു​ട​ങ്ങാ​തെ​ ​കാ​ണും.​ ​അ​മ്മ​ച്ചി​ ​വ​ച്ചി​രു​ന്ന​തു​ ​പോ​ലെ​ ​തി​രു​വ​ല്ല​ ​സ്റ്റൈ​ലി​ലു​ള്ള​ ​തേ​ങ്ങാ​പ്പാ​ലൊ​ഴി​ച്ച​ ​മ​ട്ട​ണ്‍​ ​ക​റി,​ ​കു​ടം​പു​ളി​യി​ട്ട​ ​മീ​ന്‍​ക​റി,​ ​മാ​ങ്ങ​ ​അ​ച്ചാ​ര്‍,​ ​ഉ​ണ​ക്ക​ ​ചെ​മ്മീ​ന്‍​ ​ച​മ്മ​ന്തി​ ​തു​ട​ങ്ങി​യ​ ​ഇ​ഷ്‌​ട​വി​ഭ​വ​ങ്ങ​ള്‍​ ​എ​ല്ലാ​ ​ആ​ഴ്‌​ച​യി​ലും​ ​ഞാ​ന്‍​ ​അ​ദ്ദേ​ഹ​ത്തി​ന് ​എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്നു.
'​'​വീ​ഴു​മോ​ ​എ​ന്ന​ ​പേ​ടി​യു​ണ്ട്.​ ​എ​നി​ക്ക് ​വേ​റെ​ ​ഒ​രു​ ​ആ​രോ​ഗ്യ​ ​പ്ര​ശ്‌​ന​വു​മി​ല്ലെ​"​ന്ന് ​അ​വ​സാ​ന​കാ​ലം​ ​വ​രെ​ ​അ​ദ്ദേ​ഹം​ ​മ​ക്ക​ളോ​ട് ​പ​റ​യു​മാ​യി​രു​ന്നു.​ ​വീ​ടി​നു​ള്ളി​ല്‍​ ​വ​ടി​ ​കു​ത്തി​പ്പി​ടി​ച്ചാ​ണ് ​ന​ട​ന്നി​രു​ന്ന​ത്.​ ​സ്വ​ന്തം​ ​കാ​ര്യ​ങ്ങ​ള്‍​ക്ക് ​ആ​രെ​യും​ ​ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടി​ല്ല.​ ​ഏ​തു​ ​പ്രാ​യ​ത്തി​ലാ​ണെ​ങ്കി​ലും​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​മ​ര​ണം​ ​മ​ക്ക​ളെ​ ​അ​നാ​ഥ​രാ​ക്കു​മെ​ന്ന​ ​യാ​ഥാ​ര്‍​ത്ഥ്യ​വു​മാ​യി​ ​പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​ഞ​ങ്ങ​ള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top