Friday, 27 Sep, 12.41 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
അവന്‍ പാവമാണ് പക്ഷേ പെട്ടെന്ന് റിയാക്‌ട് ചെയ്യും, ജൂഡ് ആന്റണിയുടെ വിവാദ ഫേസ്ബുക്ക് പോസ്‌റ്റുകളെ കുറിച്ച്‌ വിനീത് ശ്രീനിവാസന്‍

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷേകര്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് ജൂ‌ഡ് ആന്റണി ജോസഫ്. സംവിധാനത്തിനൊപ്പം അഭിനയത്തിലൂടെയും ജൂഡ് പ്രേക്ഷകനെ രസിപ്പിച്ചു. പ്രേമം, ആക്ഷന്‍ ഹീറോ ബിജു തുടങ്ങി ലവ് ആക്ഷന്‍ ഡ്രാമയില്‍ വരെയും ജൂഡിന്റെ തമാശകള്‍ തിയേറ്ററുകളില്‍ ചിരിപടര്‍ത്തി. എന്നാല്‍ സിനിമയ്‌ക്കുമപ്പുറം തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കാറുമുണ്ട് താരം. ഇത് പലപ്പോഴും വിവാദങ്ങളില്‍ കൊണ്ടുചെന്ന് എത്തിക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുള്ള ജൂഡിന് തന്റെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ പലപ്പോഴും വിമര്‍ശനമേല്‍ക്കാറുമുണ്ട്. എന്നാല്‍ ജൂഡ് ആന്റണി ഒരു പാവമാണെന്നും പെട്ടെന്ന് റിയാക്‌ട് ചെയ്യുന്നതു കൊണ്ടാണ് ഇത്തരം വിവാദങ്ങളിലൊക്കെ ചെന്നുപെടുന്നതെന്നാണ് സുഹൃത്തും സംവിധായകനും നടനുമൊക്കെയായ വിനീത് ശ്രീനിവാസന്റെ അഭിപ്രായം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ പ്രതികരണം. ചില ആള്‍ക്കാരുടെ പേരുകള്‍ പറയുമ്ബോള്‍ വിനീതിന് ആദ്യം ഓര്‍മ്മ വരുന്ന കാര്യം എന്താണെന്ന അവതാരകയുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു താരം ഇങ്ങനെ പ്രതികരിച്ചത്.

വിനീതിന്റെ വാക്കുകള്‍-

'ജൂഡിന്റെ ഫേസ്ബുക്ക് പോസ്‌റ്റാണ് എനിക്ക് ഓര്‍മ്മവരുന്നത്. ഞങ്ങള്‍ കമന്റ്‌സ് കണ്ടാണ് ചിരിക്കാറുള്ളത്. പക്ഷേ ഇപ്പോ അവന്‍ അങ്ങനെ ഇടാറില്ല. ആക്‌ച്യുവലി അവന്‍ പാവമാണ്. പെട്ടെന്ന് റിയാക്‌ട് ചെയ്യും. അവനെ നേരിട്ടറിയുന്ന ആള്‍ക്കാര്‍ക്കറിയാം, ഈ ഹോട്ട് ബ്ളെഡ് ഉണ്ടെന്നേയുള്ളൂ. ഫേസ്ബുക്ക് പോസ്‌റ്റുകളില്‍ എനിക്ക് ഏറ്റവും രസം തോന്നിയ ഒന്നുണ്ട്. എന്തോ ഒരു സാധനം അവന്‍ പോസ്‌റ്റിട്ടു. അതിനു താഴെ ഒരു കമന്റുണ്ടായിരുന്നു. 'നീ തീര്‍ന്നെടാ... നീ തീര്‍ന്നു'. ഈ ഡയലോഗ് തന്നെയാണ് ബേസില്‍ ജോസഫ് ഗോദയില്‍ ടൊവിനോയെ കൊണ്ട് പറയിപ്പിച്ചത്'.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top