Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാളില്‍   ഭരണം പിടിച്ചെടുത്ത് ബിജെപി,   202 സീറ്റുകളില്‍  വിജയമുറപ്പിച്ചു, മമതയുടെ നില പരുങ്ങലില്‍

ബംഗാളില്‍ ഭരണം പിടിച്ചെടുത്ത് ബിജെപി, 202 സീറ്റുകളില്‍ വിജയമുറപ്പിച്ചു, മമതയുടെ നില പരുങ്ങലില്‍

കൊല്‍ക്കത്ത : ഒന്നര ദശാഹബ്ദകാലത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തിന് വിരാമമിട്ട് പശ്ചിമ ബംഗാളില്‍ ബി.ജെ.പി ആദ്യമായി അധികാരത്തിലേക്ക്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോർ‌ട്ടുകള്‍ പ്രകാരം ആകെയുള്ള 294 മണ്ഡലങ്ങളില്‍ 202 ഇടത്ത് ബി.ജെ.പി മുന്നിലാണ്. 148 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത് എന്നിരികെക വൻമുന്നേറ്റമാണ് ബി.ജെ.പിക്ക് ഉണ്ടായിരിക്കുന്നത്. നാലാംതവണയും ഭരണത്തുടർച്ച നേടാൻ കച്ചകെട്ടിയിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് വൻതകർച്ചയാണ് നേരിടുന്നത്. നിലവില്‍ 85 സീറ്റുകളില്‍ മാത്രമാണ് ടി.എം.സി മുന്നേറുന്നത്. ഫലംപ്രഖ്യാപിച്ച 29 മണ്ഡലങ്ങളില്‍ എട്ടെണ്ണം ഭരണമുന്നണി സ്വന്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ മണ്ഡലത്തില്‍ ബി.ജെ.പിയുടെ നില പരുങ്ങലിലാണ് എന്നാണ് ഒടുവില്‍ വരുന്ന റിപ്പോർട്ടുകള്‍.

അതേസമയം ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും ഇത്തവണയും തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സി.പി.എം ഒരു സീറ്റും കോണ്‍ഗ്രസ് രണ്ടു സീറ്റിലുമാണ് നിലവില്‍ മുന്നിട്ടുനില്‍ക്കുന്നത്. ബംഗാളിലെ ഭരണമാറ്റം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ബംഗാളില്‍ സംഘർഷ സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. വിജയറാലികള്‍ക്ക് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയതായി പ്രത്യേക നിരീക്ഷകൻ സുബ്ര ഗുപ്ത അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi