Thursday, 23 Sep, 11.47 pm കേരളകൗമുദി

Breaking Pathanamthitta
ബാങ്ക് തട്ടിപ്പ്: പ്രതിയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നെന്ന് ​കെ.പി. ഉ​ദ​യ​ഭാ​നു

പ​ത്ത​നം​തി​ട്ട : സീ​ത​ത്തോ​ട് സര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കില്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് കോണ്‍​ഗ്ര​സ് നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി.പി.എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.പി. ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു. 2013 മു​തല്‍ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ ഇ​ന്റേ​ണല്‍ ഓ​ഡി​റ്റ​റും, അ​സി​സ്റ്റന്റ് സെ​ക്ര​ട്ട​റി​യും, സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വര്‍​ത്തി​ച്ച കെ.യു.ജോ​സ് ത​ന്റെ ഭാ​ര്യ​യു​ടേ​യും മ​ക്ക​ളു​ടേ​യും മ​റ്റു ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ലു​ള്ള അ​ക്കൗ​ണ്ടു കള്‍ ഉ​പ​യോ​ഗി​ച്ച്‌ 1,40,49,325/​രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കേ​വ​ലം എ​ട്ട് ഇ​ട​പാ ടു​ക​ളാ​ണ് ഇ​തി​നാ​യി പ്ര​തി ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥന്‍ ക​ണ്ടെ​ത്തി​യ​ത്. ത​ന്റെ ത​ട്ടി​പ്പ് ഉ​ദ്യോ​ഗ​സ്ഥര്‍ ക​ണ്ടെ​ത്തി​യ​താ​യി മ​നസിലാക്കി 2020 ഒ​ക്ടോ​ബര്‍ 15 ന് തു​ക തി​രി​ച്ച​ട​ച്ചാ​താ​യ രേ​ഖ ഉ​ദ്യോ​ഗ​സ്ഥര്‍​ക്ക് കൈ​മാ​റി.
എ​ന്നാല്‍ ഈ പ​ണം ബാ​ങ്കില്‍ എ​ത്തി​യി​ട്ടി​ല്ല എ​ന്ന് ഭ​ര​ണ​സ​മി​തിക്ക് ബോദ്ധ്യപ്പെട്ടു.,
പ്ര​തി സി.പി.എം പ്ര​വര്‍​ത്ത​ക​നാ​യി​രു​ന്നു. ത​ട്ടി​പ്പു​വി​വ​രം മ​ന​സി​ലാക്കി കര്‍​ശ​ന ന​ട​പ​ടി​യി​ലേ​ക്കു പാര്‍​ട്ടി ക​ട​ക്കു​ന്നു എ​ന്ന് മ​ന​സി​ലാ​യ​പ്പോള്‍ കോണ്‍​ഗ്ര​സു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ക​യാ​ണ് ചെ​യ്​ത​ത്. യു.ഡി.എ​ഫ്. സ​ഹാ​യ ത്തോ​ടെ സി.പി.എമ്മിനും എം.എല്‍.എയ്ക്കുമെതിരെ
ആ​ക്ഷേ​പ​മു​യര്‍​ത്തി പു​ക​മ​റ സൃ​ഷ്ടി​ച്ച്‌ ര​ക്ഷ​പ്പെടാനാണ് പ്രതിയുടെ ഇപ്പോഴത്തെ ശ്രമമെന്ന് ഉദയഭാനു പറ‌ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top