Thursday, 05 Aug, 12.21 am കേരളകൗമുദി

പ്രാദേശികം
ഭാഗ്യക്കുറി ഓഫീസിന് മുന്നി​ല്‍ ധര്‍ണ

ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ആള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസിന് മുന്നി​ല്‍ ധര്‍ണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എ.എം.ഷിറാസ് അദ്ധ്യക്ഷത വഹിച്ചു. രാജഗോപാല്‍, കണ്ണന്‍, ലിയാഖത്ത്, സുവര്‍ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണബോണസ് 1000 രൂപ നല്‍കുക, ലോട്ടറി മേഖലയെ സംരക്ഷിക്കുക, എഴുത്ത് ലോട്ടറി തടയുക, കൊവിഡ് ധനസഹായം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ സെക്രട്ടറി പി. യു. അബ്ദുള്‍കലാം സ്വാഗതം പറഞ്ഞു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top