Wednesday, 02 Oct, 12.56 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഭക്തരെ വഴിതെറ്റിക്കുന്ന പ്രചാരണത്തിനെതിരെ ശിവഗിരിമഠം നിയമനടപടിക്ക്

ശിവഗിരി: ശിവഗിരിമഠത്തിലെ അന്തേവാസികളില്‍ ഒരാളായ സ്വാമി വിദ്യാനന്ദ, ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡംഗമാണെന്ന് പ്രചരിപ്പിച്ച്‌ ചില കടലാസു സംഘടനകളിലെ വ്യക്തികളുമായി ചേര്‍ന്ന് ഗുരുഭക്തരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തില്‍ പത്രമാദ്ധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും പലതരത്തിലുളള പ്രചാരണങ്ങള്‍ നടത്തുന്നത് ശിവഗിരി മഠത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സ്വാമി വിദ്യാനന്ദ ബന്ധപ്പെടുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എതിരായി നിരവധി പരാതികള്‍ ഇതിനകം മഠത്തിനു ലഭിച്ചിട്ടുണ്ട്. ഈ പരാതികളിന്മേല്‍ നിയമപരമായ നടപടികള്‍ ശിവഗിരിമഠം സ്വീകരിക്കുന്നതാണെന്നും ഗുരുഭക്തര്‍ ഇത്തരക്കാരുടെ കാപട്യത്തിലും പണപ്പിരിവിലും പെട്ട് വഞ്ചിതരാകരുതെന്നും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top