Monday, 24 Jun, 1.14 am കേരളകൗമുദി

തിരുവനന്തപുരം
ഭിന്ന ശേഷിക്കാര്‍ക്ക് ഉപകരണ വിതരണം

വിഴിഞ്ഞം: കേന്ദ്ര സാമൂഹിക ശാക്തീകരണ മന്ത്രാലയവും സക്ഷമ തിരുവനന്തപുരവും സംയുക്തമായി ഭിന്നശേഷി ക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി. ഒ. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. 2000 ല്‍ പരം ഗുണഭോക്താക്കള്‍ക്ക് 1 കോടി 15 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സക്ഷമ സഹ സംഘടനാ സെക്രട്ടറി സുഭാഷ്, ജില്ലാ സെക്രട്ടറി എം. സന്തോഷ്, ജയലക്ഷ്മി, വെങ്ങാനൂര്‍ സതീഷ്, സന്തോഷ്, ഡോ.പി.പി. വാവ, പത്മകുമാര്‍, ജയകുമാരി, ലാലന്‍, വിഷ്ണു, ലതകുമാരി, വല്‍സല, കൃഷ്ണകുമാരി, സരിത, രാജലക്ഷ്മി, മിനി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top