Tuesday, 10 Mar, 12.50 am കേരളകൗമുദി

കേരളം
ബി.ജെ.പിയില്‍ സമവായ നീക്കം; എ.എന്‍. രാധാകൃഷ്ണന്‍ കോര്‍ കമ്മിറ്റിയില്‍

തിരുവനന്തപുരം: പുതിയ ഭാരവാഹി പട്ടികയെച്ചൊല്ലിയുള്ള ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ തര്‍ക്കം പരിഹരിക്കുന്നതിന് കേന്ദ്ര ഇടപെടല്‍. ജനറല്‍ സെക്രട്ടറിമാരും മുന്‍ പ്രസിഡന്റുമാരും മാത്രം ഉള്‍പ്പെടുന്ന സുപ്രധാന നയരൂപീകരണ സമിതിയായ പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാവും വൈസ് പ്രസിഡന്റുമായ എ.എന്‍. രാധാകൃഷ്ണനെ ഉള്‍പ്പെടുത്തി.

ഭാരവാഹി പട്ടികയില്‍ അതൃപ്തിയുമായി ഇടഞ്ഞുനില്‍ക്കുന്ന കൃഷ്ണദാസ് പക്ഷത്തെ അനുനയിക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ സംസ്ഥാന കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേരും. ഇടഞ്ഞു നിന്നിരുന്ന ജനറല്‍സെക്രട്ടറി എം.ടി. രമേശും എ.എന്‍. രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ തവണ സംസ്ഥാന ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ എ.എന്‍. രാധാകൃഷ്ണന്‍ കോര്‍ക മ്മിറ്റിയുടെ ഭാഗമായിരുന്നു. എന്നാല്‍, പുതിയ ഭാരവാഹി പട്ടികയില്‍ അദ്ദേഹത്തെയും മറ്റൊരു ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രനെയും വൈസ് പ്രസിഡന്റുമാരാക്കി. എം.ടി. രമേശിനെ ജനറല്‍ സെക്രട്ടറിയായി നിലനിറുത്തി. കൃഷ്ണദാസ് പക്ഷം പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. കോര്‍ കമ്മിറ്റിയില്‍ ഒരു വൈസ് പ്രസിഡന്റിനെ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തുന്നത് ആദ്യമാണ്. മുമ്ബ് എം.ടി. രമേശ് വൈസ് പ്രസിഡന്റായിരിക്കെ, കോര്‍ കമ്മിറ്റിയില്‍ ക്ഷണിതാവായിരുന്നു.അതേസമയം, ശോഭാ സുരേന്ദ്രന് കേന്ദ്രനേതൃത്വത്തില്‍ എന്തെങ്കിലും പ്രാതിനിദ്ധ്യം ലഭിച്ചേക്കുമെന്ന സൂചനയുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top