പ്രാദേശികം
ചാലക്കുടിപ്പുഴയില്‍ മീന്‍ കൊയ്ത്തില്‍ താരമായി മെഷീന് ചൂണ്ടകള്‍, ആന്റണിയുടെ ജീവിതം പുഴമീനുകളെ ആശ്രയിച്ച്
ചാലക്കുടി: കൊരട്ടി നാലുകെട്ടിലെ പ്ലാശേരി ആന്റണിക്ക് മെഷീന് ചൂണ്ടയിലെ മത്സ്യപ്പിടുത്തം വെറുമൊരു വിനോന്ദമല്ല. ജീവിതത്തിന് സാമ്ബത്തികമായി കൈത്താങ്ങാവുമെന്ന അനുഭവമാണുള്ളത്. ചാലക്കുടിപ്പുഴയിലെ ഈ പ്രവൃത്തിയില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ നല്ലൊരു തുക സമ്ബാദിക്കാനായെന്ന് ഇയാള്‍ പറയുന്നു. ആയിരങ്ങള്‍ വിലയുള്ള പത്തു മെഷീന് ചൂണ്ടകളുടെ സഹായമാണ് ഈ 63കാരന് മത്സ്യപ്പിടുത്തത്തിലെ ശക്തി.
പൂലാനിയിലെ ചെട്ടിത്തോപ്പ് കടവിലാണ് ഇപ്പോഴത്തെ മത്സ്യവേട്ട. പുഴത്തീരത്ത് നിരത്തി ഉറപ്പിക്കുന്ന ചൂണ്ടകളില്‍ തീറ്റയും കൊരുത്ത് പുഴയിലേക്കെറിയുകയാണ് രീതി. തീറ്റകളിലെ കൊളുത്തില്‍ കുടുങ്ങി മീനുകള്‍ പിടക്കുമ്ബോള് ചൂണ്ടകണയിലെ മണികള്‍ കിലുങ്ങാന്‍ തുടങ്ങും. അരമണിക്കൂറോളം ഇവയെ വെള്ളത്തില്‍ തലങ്ങും വിലങ്ങും പായിച്ച ശേഷമായിരിക്കും പുറത്തെടുക്കുക.14 കിലോ തൂക്കമുള്ള കട്ട്ലയാണ് ആന്റണിക്ക് ഇതുവരെ കിട്ടിയതില്‍ ഏറ്റവും മുന്തിയ മത്സ്യം. റോഗു, മൃഗാല്‍, ഗ്രാസ് കാര്‍പ്പ് എന്നീ വളര്‍ത്തുമീനുകളും ധാരാളമായി കിട്ടുന്നുണ്ട്. നാടന്‍ ഇനങ്ങളായ വാള, മഞ്ഞക്കൂരി, മുഴി എന്നിവയും ചിലപ്പോഴെല്ലാം കൊളുത്തില്‍ കുരുങ്ങി സാമ്ബത്തിക നേട്ടം നല്‍കാറുണ്ട്.
..................................................
പുഴയോരം നിറഞ്ഞ് മെഷീന് ചൂണ്ടകള്‍
ഏറ്റവും കൂടുതല്‍ മത്സ്യ സമ്ബത്തുള്ളതാണ് ചാലക്കുടിപ്പുഴ. ചാലക്കുടിപ്പാളം മുതല്‍ ഏഴാറ്റുമുഖം വരെയുള്ള പുഴയോരങ്ങളില്‍ ദിനം പ്രതി ആയിരത്തോളം പേര് മെഷീന് ചൂണ്ടകളിട്ട് മീന്‍ പിടിക്കുന്നു. സാധാരണ ചൂണ്ടകള്ക്കൊന്നും ഇപ്പോള്‍ കടവുകളില്‍ സ്ഥാനമില്ല. മെഷീന് ചൂണ്ടകള്‍ വില്‍പ്പനക്കായി ചാലക്കുടിയില്‍ ഇപ്പോള്‍ മൂന്ന് കടകളുമുണ്ട്.
........................................
ചളിയും ആഴം കുറഞ്ഞതും ഒഴുക്കു കുറഞ്ഞതുമായ ഭാഗങ്ങളിലാണ് മത്സ്യങ്ങള്‍ കൂടുതല്‍ തമ്ബടിക്കുന്നത്. കൂടുതല്‍ ശ്രദ്ധയും ക്ഷമയും ആവശ്യമുള്ളതാണ് മത്സ്യച്ചൂണ്ടല്. ആദ്യകാലങ്ങളിലെ ഇരയെ കൊളുത്തുന്ന സമ്ബ്രദായം നിലച്ചതോടെ ഇതിലും കഠിനപ്രയ്നം ആവശ്യമായി വന്നു. വിലപിടിപ്പുള്ള ധാന്യങ്ങള്‍ പൊടിച്ചെടുത്ത മിശ്രിതം കുഴച്ചുണക്കി ഉണ്ടയാക്കുകയും അതിനകത്ത് കൊളുത്തുകള്‍ ഒളിപ്പിച്ച് ചൂണ്ടവള്ളികളില് കെട്ടുകയാണ് രീതി. മിക്ക ദിവസങ്ങളിലും ആവശ്യത്തിനുള്ള മത്സ്യങ്ങളെ ലഭിക്കുന്നുണ്ട്.
- ആന്റണി