Sunday, 21 Jul, 10.46 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ചീഫ് സെലക്ടര്‍ സ്പീക്കിംഗ്

വിന്‍ഡീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയവരെയും ഒഴിവാക്കിയവരെയും പറ്റി ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദിന് പറയാനുള്ളത്.

'ധോണി രണ്ട് മാസത്തേക്ക് കളിക്കാന്‍ കഴിയില്ല എന്ന് അറിയിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നില്ല. ഹോം സീസണില്‍ തിരിച്ചുവരുകയാണെങ്കില്‍ അപ്പോള്‍ ചര്‍ച്ച ചെയ്യും. ലോകകപ്പില്‍ പ്രത്യേക സ്ട്രാറ്റജി അനുസരിച്ചാണ് ടീം സെലക്ഷന്‍ നടത്തിയത്. ഇപ്പോഴുള്ള സെലക്ഷനില്‍ മറ്റൊരു സാഹചര്യമാണ്. ധോണി വിരമിക്കുന്നതിനെക്കുറിച്ച്‌ ഇപ്പോഴേ ഞങ്ങള്‍ ഒന്നും പറയാന്‍ തയ്യാറല്ല. അദ്ദേഹം വിരമിക്കുകയാണെങ്കില്‍ പറ്റിയ പകരക്കാരെ സെലക്‌ട് ചെയ്യും.

പ്രതീക്ഷയുണര്‍ത്തുന്ന യുവ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. മൂന്ന് ഫോര്‍മാറ്റുകളിലും ദീര്‍ഘകാലം കളിക്കാനുള്ള പ്രായം അദ്ദേഹത്തിനുണ്ട്. ആ നിലവാരത്തിലേക്ക് അദ്ദേഹത്തെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിന് ധോണിയുടെ സേവനം ലഭ്യമാക്കാന്‍ അദ്ദേഹവുമായി സംസാരിക്കും. ഇന്ത്യയുടെ ഭാവി ഒന്നാം നമ്ബര്‍ വിക്കറ്റ് കീപ്പറും മികച്ച ബാറ്റ്സ്മാനുമാണ് ഋഷഭ്. അത് കരുതിയാണ് മൂന്ന് ഫോര്‍മാറ്റുകളിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇൗ പ്രായത്തില്‍ ദിനേഷ് കാര്‍ത്തികിന് ഏകദിനത്തിലും ട്വന്റി 20 യിലും കൂടുതല്‍ കാലം കളിക്കാനാകുമെന്ന് കരുതുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയത്. ഭാവിയിലേക്കുള്ള ടീമിനെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അപ്പോള്‍ ചിലരെ ഒഴിവാക്കേണ്ടിവരും. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയാല്‍ ആര്‍ക്കും ടീമിലേക്ക് എത്താനാകും. ടീമിന്റെ അവശ്യകതയ്ക്ക് അനുസരിച്ചാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്.

അമ്ബാട്ടി റായ്ഡുവിനോട് ഞങ്ങള്‍ക്കാര്‍ക്കും വ്യക്തിപരമായ യാതൊരു വൈരാഗ്യവുമില്ല. ലോകകപ്പിനിടെ വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ ഒാപ്പണറായി ബാറ്റ് ചെയ്യാന്‍ കഴിയുന്ന ആള്‍ വേണമെന്ന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതിനാലാണ് മായാങ്ക് അഗര്‍വാളിനെ അയച്ചത്. അല്ലാതെ അമ്ബാട്ടിയോട് വിരോധമുള്ളതുകൊണ്ടല്ല. അമ്ബാട്ടി റായ്ഡു ട്വിറ്ററില്‍ നടത്തിയ ത്രിഡി പരാമര്‍ശം നല്ലൊരു തമാശയായേ ഞാന്‍ കണ്ടിട്ടുള്ളു. ഞാനത് ആ രീതിയില്‍ ആസ്വദിക്കുകയും ചെയ്തിരുന്നു. അമ്ബാട്ടി അനുഭവിച്ച പോലെയുള്ള വൈകാരിക പ്രശ്നങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിക്കുമുണ്ടായിരുന്നു. സ്വന്തം ഇഷ്ടങ്ങള്‍ക്ക് ഞങ്ങള്‍ ഒരിക്കലും പ്രാധാന്യം നല്‍കിയിട്ടേയില്ല.

ഒരു താരത്തെ ഒഴിവാക്കേണ്ടിവരുമ്ബോള്‍ ഞങ്ങള്‍ക്കും വിഷമം തോന്നാറുണ്ട്. പക്ഷേ ടീമിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വൈകാരിക താത്പര്യങ്ങള്‍ക്ക് സ്ഥാനമില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top