Thursday, 14 Nov, 3.14 am കേരളകൗമുദി

തിരുവനന്തപുരം
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

മുടപുരം: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം 23, 24 തീയതികളില്‍ ശാര്‍ക്കരയില്‍ നടക്കും. മുദാക്കല്‍, ചിറയിന്‍കീഴ്, കിഴുവിലം, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം എന്നീ ഗ്രാമപഞ്ചായത്തുകളിലെ കേരളോത്സവ വിജയികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് രമാഭായിഅമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, അഡ്വ. ഫിറോസ് ലാല്‍, സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രന്‍, ഇളമ്ബ ഉണ്ണിക്കൃഷ്ണന്‍, എന്‍. ദേവ്, മഞ്ചു പ്രദീപ്, സിന്ധുകുമാരി, എസ്. സിന്ധു, ഗീതാ സുരേഷ്, സന്ധ്യ സുജയ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എല്‍. ലെനിന്‍, ജോ.

ബി.ഡി.ഒ ആര്‍.എസ്. രാജീവ്, ആര്‍.കെ. ബാബു, മോനി ശാര്‍ക്കര, ജി. വ്യാസന്‍, അനിത്ത്, ലിജിന്‍, അഖിലേഷ്, കെ.പി.

ബാബു എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതിയുടെ ഭാരവാഹികളായി ആര്‍. സുഭാഷ് (ചെയര്‍മാന്‍), അഞ്ചുതെങ്ങ് സുരേന്ദ്രന്‍ (വൈസ് ചെയര്‍മാന്‍) എല്‍. ലെനിന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരുള്‍പ്പെട്ട 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top