Monday, 22 Jul, 8.14 am കേരളകൗമുദി

തിരുവനന്തപുരം
ദേശീയപാതയില്‍ വ൯ കുഴികള്‍; അപകട ഭീതിയില്‍ ഡ്രൈവര്‍മാര്‍

കല്ലമ്ബലം: ദേശീയപാതയില്‍ ആറ്റിങ്ങല്‍ മുതല്‍ പാരിപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ ചെറുതും വലുതുമായ ആയിരത്തോളം കുഴികള്‍. അമിതവേഗതയില്‍ പോകുന്ന വാഹനങ്ങള്‍ കുഴികളില്‍ വീണ് നിയന്ത്രണം തെറ്റിയുള്ള അപകടങ്ങള്‍ നിത്യേന പെരുകുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്ന എറണാകുളം സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കല്ലമ്ബലം ജംഗ്ഷന് സമീപം കുഴിയില്‍ വീണ് കാറിന്റെ ടയറുകള്‍ പഞ്ചറായി. ഈ സമയം റോഡില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

രണ്ട് ദിവസത്തിന് മുന്‍പാണ് പള്ളിക്കല്‍ സ്വദേശികളായ ദമ്ബതികളുടെ ബൈക്ക് കുഴിയില്‍ വീണ് നിയന്ത്രണം തെറ്റി ഇരുവര്‍ക്കും പരിക്കേറ്റത്.

കഴിഞ്ഞ മാസമാണ് പറകുന്ന്‍ ആനാംപൊയ്ക സ്വദേശി രാധാകൃഷ്ണന്‍ ബൈക്കില്‍ സഞ്ചരിക്കവേ ഇരുപത്തെട്ടാം മൈലിന് സമീപത്തെ കുഴിയില്‍ തെന്നി വീണ് കാലിന് പരുക്കേറ്റത്. ഇന്നലെ രാത്രി തട്ടുപാലത്തെ കുഴിയില്‍ വീണ് ബൈക്ക് യാത്രികരായ ദമ്ബതികള്‍ക്കും പരുക്കേറ്റിരുന്നു. റോഡില്‍ വീണ ഇവരെ ബസ് കാത്തു നിന്നവരാണ് രക്ഷപ്പെടുത്തിയത്. ചെറിയ കുഴികള്‍ വലിയ കുഴികളായി രൂപപ്പെട്ടു വരുന്നതോടെ അപകടങ്ങളുടെ തീവ്രതയും വര്‍ദ്ധിക്കുന്നു. മഴയായതോടെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കുഴിയുടെ ആഴം മനസിലാകാതെയാണ് കൂടുതലും അപകടങ്ങള്‍ നടക്കുന്നത്. റോഡില്‍ രൂപപ്പെട്ട കുഴികളടയ്ക്കുകയോ റീടാറിംഗ് ചെയ്യുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top