Wednesday, 21 Oct, 7.26 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ദുര്‍ഗാ പൂജ പന്തലില്‍ നടന്‍ സോനു സൂദ് ! അതിഥി തൊഴിലാളികളോടുള്ള കരുതലിന് ആദരവുമായി കൊല്‍ക്കത്ത

കൊല്‍ക്കത്ത : ലോക്ക്ഡൗണ്‍ സമയത്ത് അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ സഹായവുമായെത്തിയ ബോളിവുഡ് നടന്‍ സോനു സൂദിന് ആദരവുമായി കൊല്‍ക്കത്ത. കെഷ്തോപൂര്‍ പ്രഫുല്ല കനാന്‍ ദുര്‍ഗാ പൂജ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുര്‍ഗാ പൂജയ്ക്കുള്ള പന്തലില്‍ സോനു സൂദിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ്.

അതിഥി തൊഴിലാളി കൊണ്ടു പോകുന്നതിനുള്ള ഒരു ബസിന്റെ പശ്ചാത്തലത്തിലാണ് സോനു സൂദിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് കുടുങ്ങിപ്പോയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് തൊഴിലാളികളെ ബസ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളില്‍ സോനു നാട്ടിലെത്തിച്ചിരുന്നു. സോനുവിനെ കൂടാതെ അതിഥി തൊഴിലാളികളുടെ പാലായനം പശ്ചാത്തമാക്കി നിരവധി പ്രതിമകള്‍ ദുര്‍ഗാപൂജ പന്തലില്‍ ഒരുക്കിയിട്ടുണ്ട്.

ജൂലായ് മഹാരാഷ്ട്രയില്‍ നിസര്‍ഗ ചുഴലിക്കാറ്റിനെ തുടര്‍ന്നും നിരവധി പേര്‍ക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കിയിരുന്നു. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തങ്ങാന്‍ മുംബയിലുള്ള തന്റെ ഹോട്ടലിലും സോനു സൂദ് സൗകര്യം ഒരുക്കിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top