Friday, 05 Mar, 7.56 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഡോളര്‍ കടത്തുകേസ്, പിണറായിക്കെതിരെ കസ്റ്റംസിന്റേത് ഗുരുതരമായ ആരോപണം, അടിയന്തര നടപടി വേണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആരോപമം ഗുരുതരമാണെന്നും അടിയന്തര നടപടി വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മുമ്ബൊരിക്കലും കേള്‍ക്കാത്ത തരം ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ ഉള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

1164 പ്രകാരമുള്ള ഒരു മൊഴി എങ്ങനെയാണ് ഇത്രയും ദിവസമായിട്ടും പുറത്ത് വരാതിരുന്നതില്‍ ഉമ്മന്‍ചാണ്ടി സംശയം പ്രകടിപ്പിച്ചു. രണ്ട് മാസം കഴിഞ്ഞാണ് ഈ മൊഴി പുറത്ത് വരുന്നതെന്നും ഇത്രയും കാലം ഇതില്‍ നടപടി എടുക്കാതിരുന്നതെന്ന് എന്ത് കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള തുടര്‍നടപടികളാണ് ഉമ്മന്‍ചാണ്ടി കേസില്‍ ആവശ്യപ്പെടുന്നത്. ഇത്രയും ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും പ്രതികരണമുണ്ടാകാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് 164ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും കോണ്‍സുലര്‍ ജനറലിനും സ്പീക്കര്‍ക്കുമിടയില്‍ മദ്ധ്യസ്ഥത വഹിച്ച്‌ സംസാരിച്ചത് താനായിരുന്നുവെന്നുമാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top