Thursday, 29 Jul, 10.01 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ട്വിറ്ററില്‍ ഏഴ് കോടി ഫോളോവേഴ്സുമായി മോദി, ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോകനേതാവ് ഇനി മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഫോളോവേഴ്സ് ഏഴ് കോടി കടന്നു. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ലോകനേതാവാണ് മോദി ഇപ്പോള്‍. കത്തോലിക്കാ സഭയുടെ പോപ്പ് ഫ്രാന്‍സിസ് ആണ് മോദിയ്ക്കു ശേഷം രണ്ടാം സ്ഥാനത്തുള്ളത്. 5.3 കോടി ഫോളോവേഴ്സ് ആണ് പോപ്പിനുള്ളത്. 2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മോദി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത്. ഒരു വര്‍ഷത്തിനു ശേഷം, 2010ല്‍, ഒരു ലക്ഷം പേര്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യാന്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ആറ് കോടി ഫോളോവേഴ്സ് ആയത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു കോടി പുതിയ ഫോളോവേഴ്സിനെയാണ് മോദിക്ക് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്.

ഇതിനു മുമ്ബ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായിരുന്നു ലോകനേതാക്കന്മാരില്‍ വച്ച്‌ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉണ്ടായിരുന്നത്. 8.87 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ തന്നെ പൂട്ടിക്കുകയായിരുന്നു.

അതേസമയം കൊവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന് രാജ്യത്തെ സര്‍ക്കാരിനോടൊപ്പം സഹകരിക്കണമെന്ന് പ്രധാനമന്ത്രി വിവിധ മതനേതാക്കന്മാരോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പല സ്ഥലങ്ങളിലും ഇപ്പോഴും വാക്സിന്‍ എടുക്കുന്നതില്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നുണ്ടെന്നും ഇതിനെ മറിക്കടക്കാന്‍ മതനേതാക്കന്മാര്‍ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top