Thursday, 04 Mar, 12.16 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
'എനിക്കെതിരെ പ്രവര്‍ത്തിച്ചത് ഏതു കൊമ്ബത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്ക് പുറത്തുകൊണ്ടുവരും'; വീണ്ടും ഭീഷണിയുമായി കെ എം ഷാജി

കണ്ണൂര്‍: ഭീഷണി പ്രസംഗവുമായി വീണ്ടും മുസ്ലീം ലീഗ് എം എല്‍ എ കെ എം ഷാജി രംഗത്ത്. തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണിയുമായാണ് ഷാജി രംഗത്തെത്തിയിരിക്കുന്നത്. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുളളവരെ വെറുതെ വിടില്ലെന്നാണ് ഷാജിയുടെ പ്രസംഗം.

കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ എം ഷാജിയുടെ വിവാദ പ്രസംഗം. പാര്‍ട്ടിക്കുളളില്‍ നിന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചവരുണ്ട്. അതൊന്നും മറക്കില്ല, അവര്‍ക്കെല്ലാം എട്ടിന്റെ പണി നല്‍കുമെന്നും ഷാജി ഭീഷണി മുഴക്കി. എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു ഭീഷണി.

'എനിക്കെതിരെ പ്രവര്‍ത്തിച്ചത് ഏതു കൊമ്ബത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്ക് പുറത്തുകൊണ്ടുവരും. ഇത്‌ ഭീഷണിയായോ വെല്ലുവിളിയായോ എങ്ങനെ കരുതിയാലും ഒന്നുമില്ല. അങ്ങനെ മറന്നുപോകാന്‍ ഞാന്‍ പ്രവാചകനൊന്നുമല്ല. അങ്ങനെ വിട്ടുകളയും എന്നുകരുതേണ്ട. യു ഡി എഫ്‌ അധികാരത്തില്‍ വന്നാല്‍ എല്ലാത്തിനും തിരിച്ചുകിട്ടും.' എന്നും പറയുന്ന ഷാജിയുടെ പ്രസംഗം ഇതിനകം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top