Thursday, 30 Jan, 1.06 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഗാന്ധിജിയുടെ മരണം കണ്ടു, രാജഭരണത്തെ അറിഞ്ഞു, 119 വയസുള്ള കേശവന്‍ നായര്‍ ഇന്ന് ഈ ലോകത്ത് ജീവിച്ചിരിക്കുന്ന ഒരത്ഭുത മനുഷ്യനാണ്

കൊല്ലം പട്ടാഴിയില്‍ 119 വയസ്സുള്ള കേശവന്‍നായര്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഖ്യാതിയിലേക്ക് എത്തിയിരിക്കുകയാണ്‌. ശരിക്കുമൊരു അത്ഭുതം തന്നെയാണ് കേശവന്‍ നായര്‍. രജഭരണത്തെ അടുത്തറിഞ്ഞു,. ഗാന്ധിജിയുടെ മരണം കണ്ടു, മലയാളത്തിനൊപ്പം സംസ്‌കൃതവും നന്നായി വഴങ്ങും. രാജഭരണമായിരുന്നു എന്തുകൊണ്ടും നല്ലതെന്നാണ് മൂലം തിരുനാളിന്റെ ഈ പ്രജയ്‌ക്ക് പറയാനുള്ളത്. രാജഭരണവും ജനാധിപത്യവും നന്നായി മനസിലാക്കിയ ഈ മുതുമുത്തച്ഛന്‍ അത് പറയുമ്ബോള്‍ ഒട്ടും അതിശയോക്തിയില്ല.

ശ്വാസതടസം നന്നായി അലട്ടുന്നുണ്ടെങ്കിലും അതല്ലാതെ മറ്റസുഖങ്ങള്‍ ഒന്നുംതന്നെ കേശവന്‍ നായര്‍ക്ക് ഇല്ലെന്ന് മകള്‍ പറയുന്നു. ഈശ്വര വിശ്വാസം നല്ലതുപോലെ ഉള്ളതുകൊണ്ടാണ് അച്ഛന്‍ ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് മകളുടെ സാക്ഷ്യം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top