Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗ‌ര്‍ഭാലസ്യമോ, മദ്യ ലഹരിയോ ?  മയങ്ങിയ പിടിയാനയെ സഹായിക്കാനെത്തിയവര്‍ വിരണ്ടോടി

ഗ‌ര്‍ഭാലസ്യമോ, മദ്യ ലഹരിയോ ? മയങ്ങിയ പിടിയാനയെ സഹായിക്കാനെത്തിയവര്‍ വിരണ്ടോടി

ചാലക്കുടി: ഗര്‍ഭാലസ്യത്തിലോ മദ്യ ലഹരിയിലോ ആയിരുന്നിരിക്കാം, എണ്ണപ്പനത്തോട്ടത്തില്‍ കിടന്ന് ഒരു പിടിയാന വിശ്രമിച്ചത്.

അതിനെ പരിചരിക്കാനടുത്ത തോട്ടം തൊഴിലാളികള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കും. ഇന്നലെ ഉച്ചയോടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പനത്തോട്ടത്തിലായിരുന്നു സംഭവം.
രാവിലെ ജോലിക്കിറങ്ങിയ തോട്ടം തൊഴിലാളികള്‍ കണ്ടത് ദൂരെക്കിടക്കുന്ന ആനയെയാണ്. ഏറെ നേരം കഴിഞ്ഞിട്ടും അനങ്ങാതെ കിടന്നപ്പോള്‍ ചരിഞ്ഞതാണെന്നായി സംശയം. പിന്നെയും ഏറെനേരം പരിസരത്ത് തമ്ബടിച്ച അവര്‍ മെല്ലെ അടുത്തേയ്ക്ക് നീങ്ങി. വാലനങ്ങുന്നത് കണ്ടപ്പോള്‍ ജീവനുണ്ടെന്ന് ബോദ്ധ്യമായി.

എഴുന്നേല്‍ക്കാന്‍ കഴിയാത്തത് കാലിന് സംഭവിച്ച പരിക്കാണെന്ന നിഗമനവുമായി. ധൈര്യം സംഭരിച്ച്‌ ആനയുടെ അടുത്തേയ്ക്ക് നീങ്ങി. അപ്പോഴാണ് ആനയുടെ തനിനിറം അറിഞ്ഞത്. എഴുന്നേറ്റ പിടിയാന തൊഴിലാളികള്‍ നിന്നിടത്തും നിന്നും എതിര്‍ദിശയിലേക്ക് ഓടി. ഇതോടെ രക്ഷകരായി ചെന്നവര്‍ തിരിഞ്ഞോടി. ആന ഓടിയില്ലായിരുന്നെങ്കില്‍ തോട്ടത്തില്‍ പണിക്കിറങ്ങിയ തൊഴിലാളികള്‍ക്ക് മുട്ടന്‍ പണി കിട്ടുമായിരുന്നു.

ഗര്‍ഭമുള്ള ആനയാണിതെന്ന് പറയുന്നു. അതിന്റെ ആലസ്യത്തിലാണ് മണിക്കൂറുകള്‍ തോട്ടത്തില്‍ വിശ്രമിച്ചതെന്നാണ് നിഗമനം. അതല്ല, മറ്റെവിടെയെങ്കിലും ചാരായ നിര്‍മ്മാണത്തിന് തയ്യാറാക്കിയ വാഷ് അകത്താക്കിയതാണോ മയക്കത്തിന് കാരണമെന്നും കിംവദന്തിയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi