Friday, 25 Oct, 9.11 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഗുരു സ്മരണയില്‍ ഓക്സ്‌ഫോര്‍ഡ്, യുകെയിലൂടെ ഗുരുധര്‍മ്മ പ്രചരണ സഭ നടത്തിയ സാധന പഠനയാത്ര

ഓക്സ്‌ഫോര്‍ഡില്‍ ഗുരുധര്‍മ്മ പ്രചരണ സഭ യുടെ ആഭിമുഖ്യത്തില്‍ നടത്തിയ സാധന പഠന യാത്രയില്‍ പണ്ഡിത ശ്രേഷ്ഠന്മാര്‍, പ്രൊഫസര്‍മാര്‍ എന്‍ജിനീയര്‍മാര്‍ ചരിത്രകാരന്മാര്‍, ധര്‍മ്മ പ്രചാരകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രഭാഷണ പരമ്ബരയ്ക്ക് ഈ സമ്മേളനം സാക്ഷ്യം വഹിച്ചു.

സ്വാഗത പ്രസംഗത്തില്‍ സേവനം യുകെയുടെ ട്രഷറര്‍ ആയ ശ്രീ സതീഷ് കുമാര്‍ ഊന്നിപ്പറഞ്ഞത് അമേരിക്കയിലെ പോലെ ഒരു ശിവഗിരി ആശ്രമം യുകെയില്‍ ഉണ്ടാകണമെന്നാണ്. ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറിയായ സ്വാമി ഋതംബരാനന്ദ ഈ കാലഘട്ടത്തിലും വരും തലമുറയിലും ശ്രീനാരായണ ഗുരു ദര്‍ശനത്തിന്റെ പ്രസക്തി ഊന്നി പറയുകയുണ്ടായി.


ഗുരുദര്‍ശനം പ്രവാസികള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടന്ന് ധര്‍മ്മ പ്രചാരകനായ ശ്രീജയചന്ദ്രബാബു പറയുകയുണ്ടായി. ഗുരുധര്‍മ്മ പ്രചരണസഭ യുടെ എല്ലാ യാത്രകളിലും പങ്കെടുത്തിട്ടുള്ള ഒരാളെന്ന നിലയില്‍ ഈ യാത്രകള്‍ എത്രമാത്രം യാത്രക്കാരും പുറംനാടുകളില്‍ ഉള്ള ഗുരുദര്ശന വിശ്വാസികളിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ചരിത്രകാരന്‍ ആയ ഡോ. പീതാംബരന്‍ വെളുപ്പെടുത്തുകയുണ്ടായി.

യുകെയിലും മറ്റ് വിദേശരാജ്യങ്ങളിലും ഗുരുധര്‍മ്മ പ്രചരണ സഭ നടത്തിവരുന്ന ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സ്വാമി ഗുരുപ്രസാദ് വിലയിരുത്തുകയുണ്ടായി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top