Tuesday, 17 Sep, 1.04 am കേരളകൗമുദി

തിരുവനന്തപുരം
ഗുരുസാഗരം ശാഖയില്‍ സ‌ര്‍വജന ഗുരുദേവാശ്രമത്തിന് ശിലയിട്ടു

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് വലിയകട വൈദ്യന്റെ മുക്കിന് സമീപം വാമനപുരം നദിക്കരയില്‍ ഗുരുസാഗരം സ‌ര്‍വജന ഗുരുദേവാശ്രമത്തിന് യൂണിയന്‍ പ്രസിഡന്റ് സി.വിഷ്ണുഭക്തന്‍ തറക്കല്ലിട്ടു. ബി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ ഡി.വിപിന്‍രാജ്, യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടര്‍ അഴൂര്‍ ബിജു, കൗണ്‍സിലര്‍മാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദന്‍, ശാഖാ വൈസ് പ്രസിഡന്റ് തുളസീഭായി, സെക്രട്ടറി എസ്.സുനിലാല്‍, എസ്.എന്‍ ട്രസ്റ്റ് അംഗം വി.രാജേന്ദ്രന്‍, മോഹന്‍ദാസ്, ഗിരീശന്‍, അനില്‍കുമാര്‍, ഗീതസരസന്‍, ബാലന്‍, രജിത്ത്, രാജന്‍, ചന്ദ്രബാബു, സരസന്‍, വക്കം രമണി എന്നിവര്‍ സംസാരിച്ചു. ഗുരുസാഗരം ശാഖാ പ്രസിഡന്റ് ബി.സുരേന്ദ്രന്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ആശ്രമ മന്ദിര സമുച്ചയം ഉയരുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top