പ്രാദേശികം
ഐ.വി.ശശി ചിത്രങ്ങളിലെ ഗാനങ്ങളുമായി 'ഓര്‍മ്മപ്പൂക്കള്‍
തൃശൂര്‍: സിനിമാ സംവിധായകന് ഐ.വി. ശശിയുടെ സിനിമകളില്‍ നിന്നും തിരഞ്ഞെടുത്ത ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ ഫിലിം മേക്കേഴ്സ് ഫോറം (ഡി.എഫ്.എം.എഫ്) ട്രസ്റ്റ് ജനുവരി 14ന് സാഹിത്യ അക്കാഡമി ചങ്ങമ്ബുഴ ഹാളില്‍ 'ഓര്‍മ്മപ്പൂക്കള്‍' ഗാനസ്മൃതി ഒരുക്കുന്നു. ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയും തൃശൂരിലെ രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. കെ.ബി. ഉണ്ണിത്താന് അനുസ്മരണവും ഇതോടൊപ്പം നടക്കും. രാവിലെ 9.30ന് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സജീഷ് കുട്ടനെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന് പാങ്ങില്‍ ഭാസ്കരന് പ്രൊഫ. കെ.ബി. ഉണ്ണിത്താന് അനുസ്മരണപ്രഭാഷണം നടത്തും. കോര്പറേഷന് കൗണ്‍സിലര്‍ സുനിത വിനോദ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ഡി.എഫ്.എം.എഫ് ട്രസ്റ്റി ഡോ.ബി. ജയകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. . . .
Dailyhunt