Friday, 12 Jul, 1.14 am കേരളകൗമുദി

തിരുവനന്തപുരം
ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ധര്‍ണ നടത്തി

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനയ്ക്കും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയ്ക്കുമെതിരെ കോട്ടുകാല്‍ - ചപ്പാത്ത് കോണ്‍ഗ്രസ് മണ്ഡവലം കമ്മിറ്റികള്‍ സംയുക്തമായി പ്രതിഷേധ ധര്‍ണ നടത്തി.ചപ്പാത്ത് ജംഗ്ഷനില്‍ നടന്ന ധര്‍ണ ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സുബോധന്‍ ഉദ്ഘാടനം ചെയ്തു.ചപ്പാത്ത് മണ്ഡലം പ്രസിഡന്റ് വെങ്ങാനൂര്‍ ശ്രീകുമാര്‍,​ കോട്ടുകാല്‍ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാര്‍, ഡി.സി.സി അംഗം കോട്ടുകാല്‍ ജയരാജ്,​ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുഴിവിള സുരേന്ദ്രന,​ ആര്‍.ബൈജു, അജിത്ത്,​ പി.എസ്.ഹരിശ്ചന്ദ്രന്‍,​ രാജന്‍,​ പരമേശ്വരന്‍ നായര്‍,​ എ.ഒ.സുജകുമാരി,​ വസന്ത,​ നന്നന്‍കുഴി ബിനു തുടങ്ങിയവര്‍ സംസാരിച്ചു. ​​

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top