Wednesday, 07 Aug, 11.36 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഇനി 'വണ്‍ഡേ" വെല്ലുവിളി

ട്വന്റി 20 പരമ്ബര തൂത്തുവാരിയ ഇന്ത്യ
ഇന്ന് വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിനിറങ്ങുന്നു

ടി.വി ലൈവ്

രാത്രി ഏഴുമുതല്‍ സോണി ടെന്‍ ചാനലില്‍

‌പ്രൊവിഡന്‍സ് : ട്വന്റി 20യില്‍ നിലവിലെ ലോക ചാമ്ബ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ മൂന്ന് മത്സര പരമ്ബരയിലെ എല്ലാ കളികളിലും തകര്‍ത്ത് തരിപ്പണമാക്കിയ ഇന്ത്യ ഇന്നുമുതല്‍ ഏകദിന പരമ്ബരയ്ക്കിറങ്ങുന്നു. പ്രൊവിഡന്‍സില്‍ ഇന്ന് വൈകിട്ട് ഏഴ് മണിമുതലാണ് ആദ്യ ഏകദിനം.

ട്വന്റി 20യിലെ അതിഗംഭീര പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് ഏകദിനത്തിനിറങ്ങുമ്ബോഴും ഇന്ത്യന്‍ താരങ്ങള്‍ക്കുള്ളത്. അമേരിക്കയില്‍ നടന്ന ആദ്യരണ്ട് ട്വന്റി 20കളിലും ജയിച്ച ഇന്ത്യ കരീബിയന്‍ മണ്ണിലേക്ക് എത്തുന്നതിന് മുന്നേ പരമ്ബര സ്വന്തമാക്കിയിരുന്നു.. അതുകൊണ്ടുതന്നെ യുവ താരങ്ങള്‍ക്കാണ് മൂന്നാം ട്വന്റി 20യില്‍ അവസരം നല്‍കിയത്. യുവതാരങ്ങളും തങ്ങള്‍ക്ക് കിട്ടിയ ചാന്‍സ് മുതലാക്കിയത് കൊഹ്‌ലിക്ക് സന്തോഷം പകരുന്നു.

ഇതേ വേദിയില്‍ നടന്ന അവസാന ട്വന്റി 20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഒാവറില്‍ 146/6 എന്ന സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യ അഞ്ച് പന്ത് ബാക്കിനിറുത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 45 പന്തുകളില്‍ ഒരു ഫോറും ആറ് സിക്‌സുകളുമടക്കം 58 റണ്‍സടിച്ച കെയ്‌റോണ്‍ പൊള്ളാഡിന്റെ മികവാണ് വിന്‍ഡീസിനെ 146 ലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി ദീപക് ചഹറും രണ്ട് വിക്കറ്റ് വീഴ്ത്തി നവ്‌ദീവ് സെയ്‌നിയും ഒരു വിക്കറ്റുമായി ദീപക്കിന്റെ സഹോദരന്‍ അരങ്ങേറ്റക്കാരന്‍ രാഹുല്‍ ചഹറും തിളങ്ങി.

രാഹുല്‍ (20), ധവാന്‍ (3), എന്നിവര്‍ പുറത്തായശേഷം വിരാട് കൊഹ്‌ലി (59), ഋഷഭ് പന്ത് (65 നോട്ടൗട്ട്) എന്നിവര്‍ നേടിയ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത് 42 പന്തുകളില്‍ നാലുവീതം ഫോറും സിക്സും ഋഷഭ് പറത്തിയിരുന്നു. കൊഹ്‌ലി 45 പന്തുകളില്‍ ആറ് ബൗണ്ടറികള്‍ കണ്ടെത്തി ദീപക് ചഹര്‍ മാന്‍ ഒഫ് ദ മാച്ചര്‍. ക്രുനാല്‍ പാണ്ഡ്യ മാന്‍ ഒഫ് ദ സിരീസുമായി.

ലോകകപ്പിലെ നായകന്‍ ജാസണ്‍ ഹോള്‍ഡറും സൂപ്പര്‍ താരം ക്രിസ് ഗെയ്ലും ഏകദിന ടീമിലുണ്ടാകും എന്നതാണ് വിന്‍ഡീസിന് പ്രതീക്ഷ. പൊള്ളാഡ് ഏകദിനത്തിനില്ല.

വിന്‍ഡീസ് ഏകദിന ടീം

ഹോള്‍ഡര്‍ (ക്യാപ്ടന്‍), ഗെയ്ല്‍, ബ്രാത്ത് വെയ്റ്റ്, റോള്‍ ട്ടണ്‍ ചേസ്, ഫാബിയന്‍ അലന്‍, ജോണ്‍ കാംപ്‌ബെല്‍, കോട്ടെറെല്‍, ഹെട്‌മേയര്‍, ഷായ്‌ഹോപ്പ്, എവിന്‍ ലെവിസ്, കീമോ പോള്‍, പുരാന്‍, കെമര്‍ റോഷ്, ഒഷാനേ തോമസ്

ട്വന്റി 20യില്‍ മികവ് കാട്ടിയ നവ്‌ദീപ് സെയ്‌നി ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിലുമുണ്ട്. ധോണിയുടെ അഭാവത്തില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാകുക. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവര്‍ പ്ളേയിംഗ് ഇലവനില്‍ അവസരം പ്രതീക്ഷിക്കുന്നുണ്ട്. ഷമിയും 15 അംഗ ടീമിലുണ്ട്.

ഇന്ത്യന്‍ ടീം : വിരാട് കൊഹ്‌ലി (ക്യാപ്ടന്‍), രോഹിത്, ധവാന്‍, ഖലീല്‍ അഹമ്മദ, ചഹല്‍, ശ്രേയസ് അയ്യര്‍, ജഡേജ, കേദാര്‍ യാദവ്, കുല്‍ദീപ്, ഭുവനേശ്വര്‍, ഷമി, മനീഷ പാണ്ഡെ, ഋഷഭ് പന്ത്, കെഎല്‍. രാഹുല്‍, നവ്‌ദീപ് സെയ്നി.

ലോകകപ്പ് സെമിയില്‍ പുറത്തായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന മത്സരമാണിന്ന്.

ട്വന്റി 20 ഫലം 3/3

1. നാല് വിക്കറ്റിന് ഇന്ത്യന്‍ ജയം

2. 22 റണ്‍സിന് ഇന്ത്യന്‍ ജയം

3. ഏഴ് വിക്കറ്റിന് ഇന്ത്യന്‍ജയം

വണ്‍ഡേ ഫിക്‌സ്‌ചര്‍

1. ഇന്ന് പ്രൊവിഡന്‍സ്

2. ഞായറാഴ്ച, പോര്‍ട്ട് ഒഫ് സ്‌പെയ്ന്‍

3. ബുധനാഴ്ച, പോര്‍ട്ട് ഒഫ് സ്‌പെയ്ന്‍

ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍ക്കാന്‍ പറ്റാതിരുന്നതിന്റെ കുറവ് മൂന്നാം ട്വന്റി 20യില്‍ ഋഷഭ് പന്ത് തീര്‍ത്തു. ഇതുപോലുള്ള മികച്ച പ്രകടനങ്ങളാണ് പന്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഉൗര്‍ജ്ജസ്വലരായ ഇൗ യുവനിരയുമായി മുന്നോട്ടു നീങ്ങാന്‍ ആത്മവിശ്വാസമുണ്ട്.

വിരാട് കൊഹ്‌ലി

ധോണിയുടെ റെക്കാഡ്

തകര്‍ത്ത് ഋഷഭ്

65 നോട്ടൗട്ട്

അന്താരാഷ്ട്ര ട്വന്റി 20 യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്കോറാണ് പന്ത് വിന്‍ഡീസിനെതിരെ നേടിയത്.

2017ല്‍ ധോണി ഇംഗ്ളണ്ടിനെതിരെ നേടിയിരുന്ന 56 റണ്‍സാണ് പന്ത് മറി കടന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top