Friday, 13 Sep, 1.50 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഇന്ന് ഗുരുദേവ ജയന്തി ; നാടെങ്ങും പ്രാര്‍ത്ഥന

തിരുവനന്തപുരം: ഏകലോക ദര്‍ശനത്തിന്റെ മഹാപ്രവാചകനായ വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ഇന്ന് ലോകമെമ്ബാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കും.

ഗുരുദേവ മന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനകളും സമ്മേളനങ്ങളും ഘോഷയാത്രകളും അന്നദാനവും നടക്കും. എസ്.എന്‍.ഡി.പി യോഗം യൂണിയന്‍, ശാഖാ തലങ്ങളിലും ആഘോഷ പരിപാടികള്‍ നടത്തും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്ബഴന്തി ഗുരുകുലത്തില്‍ ഇന്ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജയും പ്രാര്‍ത്ഥനയും നടക്കും. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 10ന് ശ്രീനാരായണ ദാര്‍ശനിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജയന്തി ഘോഷയാത്ര ഗുരുകുലത്തില്‍ നിന്ന് വൈകിട്ട് 5ന് ആരംഭിച്ച്‌ ഉദയഗിരി, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക്, വെഞ്ചാവോട് വഴി ചെമ്ബഴന്തി പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വരെ പോയി തിരികെ ഗുരുകുലത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന മഹാസമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

ഗുരുദേവന്റെ മഹാസമാധി സ്ഥാനമായ വര്‍ക്കല ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലും വിപുലമായ ജയന്തി ആഘോഷ പരിപാടികള്‍ നടക്കും. രാവിലെ 7.15ന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്‍ത്തും. 9.30ന് ജയന്തി സമ്മേളനം കേന്ദ്രമന്ത്റി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ധര്‍മ്മസംഘം ട്രസ്റ്ര് ട്രഷറര്‍ സ്വാമി ശാരദാനന്ദ ജപയജ്ഞം ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്ര് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതം പറയും. വൈകിട്ട് 4.30ന് ശിവഗിരി മഹാസമാധിയില്‍ നിന്ന് വര്‍ണാഭമായ ഘോഷയാത്ര പുറപ്പെടും.

അരുവിപ്പുറം ശിവക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്ക് പുറമെ വൈകിട്ട് 6.30ന് സത്‌സംഗം നടക്കും. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്ര് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നേതൃത്വം നല്‍കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top