Saturday, 12 Oct, 8.21 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഇരുമുടിക്കെട്ടും ചെങ്കൊടിയും ഇങ്ക്വിലാബുമായി ബിജുമേനോന്‍,​ നാല്പത്തിയൊന്ന് മോഷന്‍ പോസ്റ്റര്‍

ബിജു മേനോന്‍ ,​ നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാല്പത്തിയൊന്ന്.. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി.. ഇരുമുടിക്കെട്ടേന്തിയ ബിജുമേനോന്റെ ചിത്രമാണ് പോസ്റ്രറിലുള്ളത്.. പശ്ചാത്തലത്തില്‍ ചെങ്കൊടി പാറുന്നതും കാണാം.

തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-ബിജിബാല്‍, ഛായാഗ്രഹണം-എസ്.കുമാര്‍, എഡിറ്റ്ങ്-രഞ്ജന്‍ എബ്രഹാം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top