Dailyhunt
ഇസ്‌റ നബിദിന സാമയികം

ഇസ്‌റ നബിദിന സാമയികം

വാടാനപ്പിള്ളി ഇസ്‌റ നബിദിന സാമയികം ടി.എന്‍ പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പിള്ളി: ഹലാല്‍, നാര്‍കോട്ടിക് വിവാദങ്ങള്‍ തെറ്റിദ്ധാരണയില്‍ നിന്ന് ഉടലെടുത്ത അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.

എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. വാടാനപ്പിള്ളി ഇസ്ര നബിദിന സാമയികത്തില്‍ ആറാമത് സ്‌നേഹ റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌റ ട്രഷറര്‍ ഇ.കെ ഹനീഫ ഹാജി അദ്ധ്യക്ഷനായി. ടി.എന്‍ പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് ഫൈസി ചേറ്റുവ, അബൂബക്കര്‍ സഖാഫി വാടാനപ്പിള്ളി, പി.കെ നൂറുദ്ദീന്‍ സഖാഫി, ബഷീര്‍ റഹ്മാനി കൊപ്പം എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആര്‍.കെ ജലാല്‍ ഹാജിയെ ഡോ. ഹകീം അസ്ഹരിയും ടി.എന്‍ പ്രതാപനും ചേര്‍ന്ന് ആദരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi