Tuesday, 03 Sep, 12.01 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
'ഇതിന് ശേഷം മാത്രമേ ഞാന്‍ ഷേവ് ചെയ്യൂ',​ വീട്ടുതടങ്കലില്‍ ദൃ‌ഢപ്രതിജ്ഞയുമായി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: വീട്ടുതടങ്കലില്‍ പ്രതിജ്ഞയുമായി മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. താന്‍ ജയില്‍ മോചിതനായ ശേഷമേ ഷേവ് ചെയ്യൂ എന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയതായി അദ്ദേഹത്തിന്റെ സഹോദരി സഫിയ പറഞ്ഞു. അതേസമയം നേതാവുമായ ഒമര്‍ അബ്ദുള്ള ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി .അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹരി നിവാസ് എന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

എന്നാല്‍ പുറത്ത് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ അദ്ദേഹത്തിന് അറിയില്ലെന്നും സഫിയ പറഞ്ഞു. 'ഞാന്‍ ഒരാഴ്ചയ്ക്കിടെ ഉമര്‍ സാഹിബിനെ മൂന്നു തവണ കണ്ടു. മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചതോടെയാണ് ഇന്നു പോയി കണ്ടത്. പുറത്ത് എന്താണു നടക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ല. അദ്ദേഹത്തിന്റെ സാറ്റലൈറ്റ് ടി.വി വര്‍ക്ക് ചെയ്യുന്നില്ല. സഫിയ ഇന്ത്യാ ടുഡേയോടു പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പുറത്തുനടക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള സി.ഡികള്‍ ഞങ്ങള്‍ നല്‍കി.അദ്ദേഹം അവിടെ ബുക്കുകള്‍ വായിക്കുകയും സിനിമകള്‍ കാണുകയുമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ താടി ഒരുപാട് വളര്‍ന്നു. എന്തുകൊണ്ടാണ് ഷേവ് ചെയ്യാത്തതെന്നു ഞാന്‍ചോദിച്ചപ്പോള്‍ ജയില്‍ മോചിതനായശേഷമേ അതു ചെയ്യൂ എന്നാണ് അദ്ദേഹത്തിന്റെ മറുപടിയെന്നും സഫിയ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top