Monday, 03 Aug, 3.01 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
'ഇവിടെ അച്ഛനും മോളുമൊന്നുമില്ല ഡയറക്‌ടര്‍ക്ക് ഇത് ആവശ്യമാണ്': മടിച്ചു നിന്ന സുജാതയോട് യേശുദാസ്

സംഗീതപ്രേമികള്‍ക്ക് എന്നും പ്രിയങ്കരമാണ് സുജാതയുടെ ഗാനങ്ങള്‍. ചിത്രയ്‌ക്കൊപ്പം വളരെ വേഗത്തിലാണ് സുജാതയും മലയാളിയുടെ മനസില്‍ ചിര പ്രതിഷ‌്‌ഠ നേടിയത്. ഗുരുവായൂരില്‍ ഒരു കല്യാണത്തിനാണ് ബേബി സുജാതയെ കണ്ടുമുട്ടിയതെന്നും,​ അന്നു മുതല്‍ ഇന്നുവരെയും തനിക്കും കുടുംബത്തിനും സുജാത മകള്‍ തന്നെയാണെന്ന യേശുദാസിന്റെ വാക്കുകള്‍ തന്നെ മതിയാകും​ ഈ ഗായികയുടെ പ്രസക്തി മനസിലാക്കുവാന്‍.

ഒരു സംഗീത പരിപാടിക്കിടെ സുജാതയോട് യേശുദാസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മീശമാധവന്‍ എന്ന ചിത്രത്തിലെ ഗാനമാണ് യേശുദാസിനൊപ്പം സുജാത ആലപിച്ചത്. വരികള്‍ക്കിടയിലെ 'സംഗതികള്‍' ഒരിക്കല്‍ കൂടി ആലപിക്കാന്‍ മടിച്ച സുജാതയോട്, 'ഇവിടെ അച്ഛനും മോളുമൊന്നുമില്ല ഡയറക്‌ടര്‍ക്ക് ഇത് ആവശ്യമാണ്. വണ്‍ മോര്‍ ടേക്ക്' എന്ന് യേശുദാസ് ആവശ്യപ്പെടുകയായിരുന്നു. ഗാനഗന്ധര്‍വന്റെ നര്‍മ്മം കലര്‍ന്ന വാക്കുകള്‍ സദസില്‍ ചിരിപടര്‍ത്തുകയും ചെയ്‌തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top