Saturday, 09 Sep, 12.54 pm കേരളകൗമുദി

പ്രാദേശികം
ജലസമൃദ്ധി പദ്ധതിയുടെ പുരോഗതി വിലയിരുത്തി

കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ജലസമൃദ്ധി പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചു വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനായി സംസ്ഥാന ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളും ഐ.ബി.സതീഷ് എം.എല്‍.എ.യും വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കയര്‍ ഭൂവസ്ത്രമണിയിച്ച ചിറക്കുഴി കുളം, ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജിംഗ് പൂര്‍ത്തീകരിച്ച കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മത്സ്യകൃഷി നടത്തുന്ന മാത്രകോണം കുളം എന്നീ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ഓരോ പ്രദേശത്തും സംഘാടക സമിതികളുടെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ സെക്രട്ടറിയെ സ്വീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ജലസമൃദ്ധിയില്‍ ഏറ്റെടുത്ത വിവിധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഇത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ജലസമൃദ്ധി പദ്ധതിയില്‍ ഓരോ സ്ഥലത്തും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദീന്‍ വിശദീകരിച്ചു. ഹരിത കേരളം മിഷനിലെ എബ്രഹാം കോശി, ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഹരിലാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top