Thursday, 02 Nov, 11.57 am കേരളകൗമുദി

പ്രാദേശികം
ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മലയിന്‍കീഴ്: വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഐ.ബി. സതീഷ് എം.എല്‍.എ, ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ, ലാന്റ് യൂസ് ബോര്‍ഡ് കമ്മിഷണര്‍ എ. നിസാമുദീന്‍, ജലസമൃദ്ധി കോ-ഓഡിനേറ്റര്‍ റോയ് മാത്യു, ശുചിത്വ മിഷനിലെ ഹരികൃഷ്ണന്‍, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വി. ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു. ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍'കര്‍മ്മപഥത്തിലൂടെ ' ലിങ്കിലും, ജലവിഭവങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഉപഗ്രഹ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിച്ച്‌ 'ഭൂപടങ്ങള്‍' എന്ന ലിങ്കിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

(ഫോട്ടോ അടിക്കുറിപ്പ്....വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ഐ.ബി. സതീഷ് എം.എല്‍.എ, ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ എന്നിവര്‍ സമീപം.)

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top