Sunday, 30 Jun, 1.14 am കേരളകൗമുദി

തിരുവനന്തപുരം
ജനകീയ മത്സ്യകൃഷി വിളവെടുപ്പ്

കല്ലമ്ബലം: കരവാരം പഞ്ചായത്തിലെ നാറാണത്തു ചിറയില്‍ 8 മാസം മുന്‍പ് തുടക്കമിട്ട ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ ചെലവഴിച്ച്‌ നവീകരിച്ച കുളത്തില്‍ ഇവിടത്തെ ജനകീയ കര്‍ഷക ഗ്രൂപ്പാണ് മത്സ്യകൃഷി നടത്തിയത്. ഫിഷറീസ് വകുപ്പാണ് റോഹു, കട്ല, മൃഗാള്‍ എന്നീ നാടന്‍ ഇനങ്ങളില്‍പ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ നല്കിയത്. അഡ്വ. ബി. സത്യന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ സ്വാഗതം പറഞ്ഞു. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ്, കരവാരം വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇവിടെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചതും മന്ത്രി മേഴ്സിക്കുട്ടിയമ്മ തന്നെയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top