തിരുവനന്തപുരം: ബന്ധു നിയമന വിദാദത്തില്‍ യു,ഡി.എഫ് സർക്കാരിനെതിരെ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് .
ജനങ്ങള്‍ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിന് ആയിരുന്നപ. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റാൻ ആയിരുന്നില്ല എന്ന് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തുടക്കത്തില്‍ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്. ബന്ധു നിയമനം പ്രതിഷേധാർഹം എന്ന് യാക്കോബായ മെത്രാപ്പോലീത്ത വ്യക്തമാക്കി. മാറ്റത്തിന് വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികള്‍. നടപടി ഉടൻ പിൻവലിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ സഹോദരീ ഭർത്താവിനെ നിയമിച്ചത് നിയമസഭയില്‍ വി.ജോയി ഉന്നയിച്ചിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയായിരുന്നു മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയായി അളിയനെ നിയമിച്ചെന്ന് ജോയി പറഞ്ഞത്. യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ എന്തെല്ലാം കോലാഹലം ഉണ്ടാക്കിയിട്ടുണ്ട്. താത്കാലികക്കാരെ പിരിച്ചുവിട്ട് ബന്ധുക്കള്‍ക്ക് മന്ത്രി ഓഫീസില്‍ നിയമനം നല്‍കുകയാണെന്നും ജോയി പറഞ്ഞു. അതേസമയം, സണ്ണി ജോസഫ് ഇതിന് മറുപടി പറഞ്ഞില്ല. കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയായ ബെന്നി തോമസിനെയാണ് അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.

