Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ജനങ്ങളോടുള്ള  പ്രതിബദ്ധതയും വികസനത്തിനായുള്ള  ദാഹവും  മുൻനിര്‍ത്തി പോരാടി  താമര  വിരിയിച്ച   സാരഥികള്‍'

'ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസനത്തിനായുള്ള ദാഹവും മുൻനിര്‍ത്തി പോരാടി താമര വിരിയിച്ച സാരഥികള്‍'

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കേരള നിയമസഭയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണെന്നാണ് സുരേഷ് ഗോപി കുറിച്ചത്. കേരളത്തില്‍ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളില്‍ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്നൂരില്‍ ബി ബി ഗോപകുമാറിനും പിന്നാലെ കഴക്കൂട്ടത്തും ബിജെപി ജയിച്ചു. 428 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ വിജയിച്ചത്.നേമം മണ്ഡലത്തില്‍ 3800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജയിച്ചത്. 4,002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ ആർ രാജേന്ദ്രനെ ബിജെപിയുടെ ബി ബി ഗോപകുമാർ പരാജയപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരള നിയമസഭയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസനത്തിനായുള്ള ദാഹവും മുൻനിർത്തി പോരാടി താമര വിരിയിച്ച നമ്മുടെ പ്രിയപ്പെട്ട സാരഥികളെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.

കഴക്കൂട്ടത്തിന്റെ മണ്ണില്‍ ഐതിഹാസിക വിജയം നേടിയ വി. മുരളീധരൻ, ചാത്തന്നൂരില്‍ ജനവിശ്വാസം കാത്തുസൂക്ഷിച്ച ബി. ബി. ഗോപകുമാർ, നേമത്ത് കാവിപ്പടയുടെ കരുത്ത് വീണ്ടും തെളിയിച്ച രാജീവ് ചന്ദ്രശേഖർ - കേരള നിയമസഭയില്‍ നിങ്ങള്‍ ഓരോരുത്തരും ലക്ഷക്കണക്കിന് ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

നമ്മള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാനും, അഴിമതിയില്ലാത്ത വികസനമുരളി ഇവിടെ മുഴക്കാനുമുള്ള സമയമാണിത്. ഒരുമിച്ച്‌, നമുക്ക് പുതിയൊരു കേരളത്തിനായി മുന്നേറാം. വിജയശ്രീലാളിതരായ എല്ലാ പ്രിയ സഹോദരങ്ങള്‍ക്കും എന്റെ സ്നേഹാദരങ്ങള്‍!

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi