Friday, 20 Oct, 2.59 am കേരളകൗമുദി

പ്രാദേശികം
ജി.എസ്.ടി ബില്ലിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി ഗോ ജി.എസ്.ടി ഓണ്‍ലൈന്‍

ചേര്‍ത്തല:ജി.എസ്.ടി ബില്ലിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി ഗോ ജി.എസ്.ടി ഓണ്‍ലൈന്‍ വികസിപ്പിച്ച്‌ ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക്. സാധാരണക്കാരനായ സംരഭകര്‍ക്കുപോലും അനായാസം കൈകാര്യം ചെയ്യാവുന്ന സംവിധാനം വികസിപ്പിച്ചെടുത്തത് ഇന്‍പോപാര്‍ക്കിലെ കാല്‍സിസ് കമ്മ്യൂണിക്കേഷന്‍സ് എന്ന സോഫ്​റ്റ് വെയര്‍ കമ്ബനിയാണ്.നാലുമാസമായി നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ് ഇതു തയ്യാറാക്കിയതെന്ന് കമ്ബനി സി.ഇ.ഒ ടോജോ.പി.തോമസ്,സി.ഒ.ഒ മനോജ് പിള്ള,എം.കെ.ഷാജി എന്നിവര്‍ പറഞ്ഞു.ഏതു തരക്കാര്‍ക്കും ഇത് കൈകാര്യം ചെയ്യാമെന്നതാണ് പ്രത്യേകത.ജി.എസ്.ടി നികുതിയില്‍ വന്നുകൊണ്ടിരിക്കുന്ന മാ​റ്റങ്ങള്‍ കച്ചവടക്കാര്‍ക്കും പ്രശ്നം സൃഷ്ടിക്കാത്ത തരത്തിലാണ് സോഫ്​റ്റ് വെയര്‍ ക്രമീകരിച്ചിരിക്കുന്നത്.ഇതുവഴി ഇന്‍വോയ്സിംഗ്,ഇന്‍വെന്ററി മാനേജ്മെന്റ് തുടങ്ങി ജി.എസ്.ടി ആര്‍ ഒന്ന്,ജി.എസ്.ടി.ആര്‍.രണ്ട്,ജി.എസ്.ടി.ആര്‍ മൂന്ന് എന്നിവ ഫയല്‍ചെയ്യാന്‍ കഴിയും.നിലവിലുള്ള സോഫ്​റ്റ് വെയറുകളുടെ പരിമിതികളും കടന്നാണ് ഇത് രൂപകല്‍പ്പനചെയ്തിരുക്കുന്നതെന്ന് അണിയറ ശില്‍പ്പികള്‍ പറഞ്ഞു.
മന്ത്റി ടി.എം.തോമസ് ഐസക്സോഫ്​റ്റ് വെയര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ടാക്സ് കണ്‍സള്‍ട്ടന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.എന്‍.പുരംശിവകുമാര്‍,ടോജോ.പി.തോമസ്,മനോജ് പിള്ള,ജൂലിജോസഫ്, രഞ്ചന്‍ബാബു എന്നിവര്‍ പങ്കെടുത്തു.ഫോണ്‍ : 09745554433 .
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top