Friday, 23 Apr, 12.20 am കേരളകൗമുദി

കേരളം
ജി. സുധാകരനെതിരെ പോസ്റ്റര്‍: കോണ്‍. നേതാവിനെതിരെ സി.പി.എം പരാതി നല്‍കി

ആലപ്പുഴ: മന്ത്രി ജി.സുധാകരനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ തോബിയാസിനെതിരെ സി.പി.എം പുന്നപ്ര ലോക്കല്‍ സെക്രട്ടറി ഡി.അശോക് കുമാര്‍ പുന്നപ്ര പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ രാവിലെ 8 മണിയോടെയാണ് കപ്പക്കട ജംഗ്ഷന് പടിഞ്ഞാറ് റെയില്‍വേ ക്രോസിനു സമീപം, മുഖ്യമന്ത്രിയുടെ പടമുള്ള വലിയ ഫ്ളക്സിന്റെ മൂലയില്‍ അശ്രദ്ധമായ നിലയില്‍ പതിച്ച പോസ്റ്റര്‍ കണ്ടെത്തിയത്. ഈ സമയം ഇവിടെയെത്തിയ തോബിയാസ് ഇത് മൊബൈല്‍ കാമറയില്‍ ചിത്രീകരിക്കുന്നത് കണ്ടതായി സമീപവാസികള്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും നിയമത്തിനു മുമ്ബില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സി​.പി​.എം ഏരിയാ സെക്രട്ടറി എ.ഓമനക്കുട്ടന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രകോപനമുണ്ടാക്കാന്‍ ക്രിമിനല്‍ സ്വഭാവമുള്ള ചിലര്‍ ബോധപൂര്‍വ്വവും നടത്തിയ ശ്രമമാണിത്. ഉന്നത രാഷ്ട്രീയ നേതാവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top