Monday, 12 Aug, 1.14 am കേരളകൗമുദി

തിരുവനന്തപുരം
കാ‌ലവര്‍ഷക്കെടുതി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചു

ചിറയിന്‍കീഴ്: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കൂറ്റന്‍ ആഞ്ഞിലിമരം വീണ് വീട് തകര്‍ന്ന ആഴൂര്‍ കാട്ടില്‍ ചരുവിളയില്‍ സുഭദ്ര, വികലാംഗനായ മകന്‍ സന്തോഷ് എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്ദര്‍ഷിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുവര്‍ക്കും ഭക്ഷണം നല്‍കി. മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്തു. പഞ്ചായത്തംഗങ്ങളായ അഴൂര്‍ വിജയന്‍, കെ. ഓമന, നേതാക്കളായ വി.കെ. ശശിധരന്‍, ജി. സുരേന്ദ്രന്‍, എ.ആര്‍. നിസാര്‍, എസ്.ജി. അനില്‍കുമാര്‍, അഖില്‍ അഴൂര്‍, എം. നിസാം തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top