Thursday, 26 Sep, 10.31 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കളിയെല്ലാം മഴയെടുത്തു

സൂറത്ത്/വിജയനഗരം: കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക വനിതാ ടീമുകള്‍ തമ്മില്‍ ഇന്നലെ സൂറത്തില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ട്വന്റി 20 മത്സരം ഒരു പന്തുപോലുമെറിയാനാകാതെ ഉപേക്ഷിച്ചു. കഴിഞ്ഞദിവസം ഇതേവേദിയില്‍ ഇന്ത്യ ആദ്യ ട്വന്റി 20 യില്‍ 11 റണ്‍സിന് വിജയിച്ചിരുന്നു.

വിജയ നഗരത്തില്‍ ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ത്രിദിന പരിശീലന മത്സരത്തിന്റെ ആദ്യദിനത്തില്‍ ഒരു പന്തുപോലുമെറിയാന്‍ മഴ സമ്മതിച്ചില്ല.

കേരളത്തിന് തോല്‍വി

ബംഗളുരു : സൗരാഷ്ട്രയ്ക്കെതിരായ വിജയ ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് മൂന്ന് വിക്കറ്റ് തോല്‍വി. മഴമൂലം 34 ഒാവറായി ചുരുക്കിയ മത്സരത്തില്‍ കേരളം 186/9 എന്ന സ്കോര്‍ ഉയര്‍ത്തി. സൗരാഷ്ട്ര രണ്ട് പന്ത് ശേഷിക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജാര്‍ഖണ്ഡുമായുള്ള കേരളത്തിന്റെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top