Tuesday, 22 Oct, 12.21 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കനത്ത മഴ,​ പാളത്തില്‍ മണ്ണിടിച്ചില്‍ ; ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: കനത്തമഴയും പാളത്തിലെ മണ്ണിടിച്ചിലും കാരണം സംസ്ഥാനത്ത് പല ഭാഗത്തും ഇന്നലെ ട്രെയില്‍ ഗതാഗതം താറുമാറായി. ടിക്കറ്റ് റിസര്‍വ് ചെയ്തും അല്ലാതെയും യാത്രയ്ക്കു റെയില്‍വേ സ്റ്റേഷനുകളില്‍ കാത്തിരുന്നവര്‍ വലഞ്ഞു.

12 പാസഞ്ചറുകളും, നാല് എക്സ് പ്രസ്സുകളും പൂര്‍ണമായും 26 തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. ഗുരുവായൂര്‍ എക്സ് പ്രസ്സ് എറണാകുളത്ത് യാത്ര നിരുത്തി. എറണാകുളം -ബംഗളൂരു എക്സ് പ്രസ്സും , കണ്ണൂര്‍ -എറണാകുളം ഇന്റര്‍സിറ്റിയും റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനില്‍ നിന്നുള്ള ഒരു പാസഞ്ചറും ഇന്നലെ സര്‍വീസ് നടത്തിയില്ല.പിറവം വൈക്കം ഭാഗത്ത് റെയില്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് എറണാകുളം -കായംകുളം റൂട്ടിലുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയത്
കണ്ണൂര്‍ -ആലപ്പുഴ എക്സിക്യൂട്ടീവ് തൃശ്ശൂരിലും, തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി ആലപ്പുഴയിലും . ചെന്നൈ- ഗുരുവായൂര്‍ എക് പ്രസ്സ് എറണാകുളത്തും ,നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് തുറവൂരിലും പാലക്കാട് -എറണാകുളം മെമു തൃശ്ശൂരിലും, ചെന്നൈ സെന്‍ട്രല്‍- ആലപ്പുഴ എക്സ് പ്രസ്സ് അങ്കമാലിയിലും, മഡ്ഗൗണ്‍- എറണാകുളം എക്സ് പ്രസ്സ് ചാലക്കുടിയിലും, മംഗലാപുരം -നാഗര്‍കോവില്‍ പരശുറാം പിറവത്തും, കൊല്ലം -എറണാകുളം മെമു കോട്ടയത്തും, തിരുനെല്‍വേലി -പാലക്കാട് പാലരുവി മുളന്തുരുത്തിയിലും, വേണാട് പിറവത്തും യാത്ര അവസാനിപ്പിച്ചു. ആലപ്പുഴ വഴിയുള്ള നേത്രാവതിയും, കൊച്ചുവേളിയില്‍ നിന്നുള്ള സമ്ബര്‍ക്ക്ക്രാന്തിയും കോട്ടയം വഴി കടത്തിവിട്ടു.

ജനശതാബ്ദി ഇന്നും മുടങ്ങും

ഇന്ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ദി എക്സ് പ്രസ്സ് (12081), ബംഗളൂരു -എറണാകുളം ഇന്റര്‍സിറ്റി എന്നിവ റദ്ദാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top