Friday, 18 Oct, 11.01 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കന്യകയാണെന്ന് സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി സര്‍ജറി നടത്തി ; ഡോക്​ടറുടെ മൊഴി അടച്ചിട്ടമുറിയില്‍ രേഖപ്പെടുത്തി

തിരുവനന്തപുരം: സിസ്​റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം പ്രതിയായ സെഫി കന്യാചര്‍മം കൃത്രിമമായി ​വച്ചുപിടിപ്പിച്ചതാണെന്ന സി.ബി.ഐ കണ്ടെത്തലുമായി ബന്ധപ്പെട്ട്​ ഡോക്​ടറുടെ നിര്‍ണായകമൊഴി അടച്ചിട്ട മുറിയില്‍ കോടതി രേഖപ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ മുന്‍ ഗൈനക്കോളജി മേധാവി ഡോ. ലളിതാംബികയുടെ മൊഴിയാണ്​ പ്രതിഭാഗത്തി​ന്റെ ആവശ്യത്തെതുടര്‍ന്ന് അടച്ചിട്ട കോടതി മുറിയില്‍ നടത്തിയത്​.

വിചാരണയുടെ എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അതിനാല്‍ പ്രതിയുടെ സ്വകാര്യതയെ മാനിച്ച്‌ ഡോക്​ടറുടെ മൊഴിയെടുക്കുന്നത് അടച്ചിട്ട കോടതി മുറിക്കുള്ളില്‍ വേണമെന്നായിരുന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്.

സിസ്​റ്റര്‍ അഭയ കൊലക്കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിന് മുമ്ബ്​ രണ്ടാം പ്രതി സിസ്​റ്റര്‍ സെഫി കേരളത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കന്യാചര്‍മം കൃത്രിമമായി ​വച്ചുപിടിപ്പിച്ചെന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ സംബന്ധിച്ച്‌​ മൊഴി നല്‍കാനാണ്​ പ്രോസിക്യൂഷന്‍ 19ാം സാക്ഷിയായ ഡോ. ലളിതാംബിക കോടതിയില്‍ എത്തിയത്.

രാവിലെ പത്തിന്​ ആരംഭിച്ച വിസ്‌താരം ഉച്ചക്ക്​ രണ്ടുമണിവരെ തുടര്‍ന്നു. അഭയ കൊലക്കേസിലെ പ്രതികളായ തോമസ് എം.കോട്ടൂര്‍, സിസ്​റ്റര്‍ സെഫി എന്നീ പ്രതികളുടെ നുണപരിശോധന നടത്തിയ ബംഗളൂരുവിലെ ഫോറന്‍സിക് വകുപ്പ് ഡോക്ടര്‍മാരായ പ്രവീണ്‍, കൃഷ്‌ണവേണി എന്നിവരെ വിസ്തരിക്കാന്‍ കഴിയില്ലെന്നുകാണിച്ച്‌ പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ശനിയാഴ്ച വിധി പറയും. അഭയ കൊലക്കേസിലെ രണ്ടാംഘട്ട വിചാരണ തീയതി തീരുമാനിച്ചപ്പോള്‍ മുതല്‍ പ്രതിഭാഗം എതിര്‍പ്പുമായി വന്നിരുന്നു. രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന പല സാക്ഷികളും പ്രതികളുടെ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാരാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top