Tuesday, 22 Sep, 10.41 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കാര്‍ഷിക ബില്ലിന്മേലുള്ള ബഹളങ്ങള്‍ക്കിടയില്‍ കര്‍ഷകര്‍ക്ക് കൊടുത്ത് വാക്ക് പാലിച്ച്‌ കേന്ദ്ര സര്‍ക്കാര്‍, ഇനി മുതല്‍ കൂടുതല്‍ പണം കൈകളില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കിയത്.കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും, ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ നിലവിലുള്ള സമ്ബ്രദായത്തെ ബാധിക്കുമെന്ന് കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും നടക്കുന്നുണ്ട്. എന്നാല്‍ നിലവിലെ മാര്‍ക്കറ്റ് സമ്ബ്രദായത്തിന് ഒരു മാറ്റവും വരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.

കൂടാതെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ ആഗ്രഹിക്കുന്ന വിലയില്‍ എവിടെയും വില്‍ക്കാന്‍ വഴി തുറക്കുകയും ചെയ്യും. കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ നടപടി ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രിയും ഉറപ്പുനല്‍കി.

പഞ്ചാബിലും ഹരിയാനയിലുമൊക്കെയാണ് കര്‍ഷകരുടെ പ്രതിഷേധം വലിയ രീതിയില്‍ നടക്കുന്നത്. ബഹളങ്ങള്‍ക്കിടയില്‍ ഈ സംസ്ഥാനങ്ങളിലെ പ്രധാന വിളയായ ഗോതമ്ബിന് താങ്ങുവില (എംഎസ്പി)വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ഗോതമ്ബിന്റെ എംഎസ്പി ക്വിന്റലിന് 50 രൂപ വര്‍ദ്ധിപ്പിച്ചു, ഈ സീസണില്‍ ക്വിന്റലിന് 1975 രൂപ ആയിരിക്കും. ഈ പ്രദേശത്തെ മറ്റൊരു പ്രധാന വിളയായ കടുകിന് ഇപ്പോള്‍ ഒരു ക്വിന്റലിന് 4,650 രൂപ ലഭിക്കും.പയറിന്റെ വിലയും കൂട്ടി.സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി റാബി വിളകള്‍ക്കുള്ള എംഎസ്പി വര്‍ദ്ധിപ്പിക്കാന്‍ മോദിയുടെ അദ്ധ്യക്ഷതയിലുള്ള ക്യാബിനറ്റ് കമ്മിറ്റി തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

'കര്‍ഷക സമൂഹത്തിന് അഭിനന്ദനം. കാര്‍ഷിക മേഖലയുടെ സമ്ബൂര്‍ണ പരിവര്‍ത്തനത്തിനും കോടിക്കണക്കിന് കര്‍ഷകരെ ശാക്തീകരിക്കുന്നതിനും ബില്ലുകള്‍ സഹായിക്കും'- മോദി ട്വിറ്റ് ചെയ്തു. സ്വാമിനാഥന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അടയിരുന്നവരാണ് ഇപ്പോള്‍ ബില്ലിന്റെ പേരില്‍ പ്രതിഷേധമുയര്‍ത്തുന്നത്, മോദി സര്‍ക്കാര്‍ ആറുവര്‍ഷമായി നടപ്പാക്കുന്ന വികസനം കണ്ട പരിഭ്രമത്തില്‍ അവര്‍ കര്‍ഷകരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top