Monday, 21 Oct, 12.41 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കര്‍ത്താര്‍പൂര്‍ ഇടനാഴി നവംബര്‍ 9ന് തുറക്കും

ഇസ്ലാമബാദ്/ ന്യൂഡല്‍ഹി : പാകിസ്ഥാന്‍ പഞ്ചാബിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയും ഇന്ത്യ പഞ്ചാബിലെ ദേര ബാബ നാനാക് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന 'കര്‍താര്‍പുര്‍ ഇടനാഴി' (Kartarpur Corridor) നവംബര്‍ 9ന് തുറക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സിഖ് മതക്കാര്‍ പുണ്യകേന്ദ്രമായി വിശ്വസിക്കുന്ന ഇടമാണ് കര്‍താര്‍പുര്‍ ഗുരുദ്വാര. ഇടനാഴി തുറക്കുന്നതോടെ ഇവിടേക്ക് തടസങ്ങളില്ലാതെ ദര്‍ശനത്തിനു പോകാന്‍ പാകിസ്ഥാന്‍ സിഖുകാര്‍ക്ക് അനുമതി കൊടുക്കും. തിരിച്ച്‌, പാകിസ്ഥാനിലെ സിഖുകാര്‍ക്ക് ഇന്ത്യന്‍ പഞ്ചാബിലെ ദേര ബാബ നാനാക് ഗുരുദ്വാരയിലേക്കും സന്ദര്‍ശനം നടത്താം.

അതേസമയം, കര്‍ത്താര്‍‌പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അവകാശപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കാനുള്ള തന്റെ ക്ഷണം മന്‍മോഹന്‍ സിംഗ് സ്വീകരിച്ചെന്നും പരിപാടിയില്‍ വിശിഷ്ടാതിഥിയായല്ല ഒരു സാധാരണക്കാരനായി അദ്ദേഹം പങ്കെടുക്കുമെന്നും ശനിയാഴ്ച മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഖുറേഷി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സിംഗ് പങ്കെടുക്കില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top