Saturday, 04 Jul, 11.45 pm കേരളകൗമുദി

ജനറല്‍
കാട്ടുപന്നികളെക്കൊണ്ട് തോറ്റ് കര്‍ഷകര്‍ --- തോക്കെടുത്തോ, വെടിവയ്ക്കരുത്

കണ്ണൂര്‍: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം എന്ന സര്‍ക്കാ‌ര്‍ ഉത്തരവ് വിശ്വസിച്ച്‌ വെടിയുതിര്‍ത്ത കോഴിക്കോട് താമരശേരി കോടഞ്ചേരിയിലെ കര്‍ഷകന്‍ എടപ്പാട്ട് ജോര്‍ജ് ജോസഫ് പെട്ടത് ഊരാക്കുടുക്കില്‍. വെടിവച്ചു കൊന്ന കാട്ടുപന്നിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന കേസില്‍ കുരുങ്ങി നെട്ടോട്ടത്തിലാണ് പാവം.

ഏറെക്കാലത്തെ മുറവിളിയുടെ ഫലമായി മേയ് 18നാണ് മലയോര കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഉത്തരവിറങ്ങിയത്.

വെടിവയ്ക്കാന്‍ അധികാരം നല്‍കി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം പാനല്‍ ചെയ്ത അഞ്ചു പേരില്‍ ഒരാളാണ് ജോര്‍ജ് ജോസഫ്. പുതിയ നിയമം ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത് കൂടിയാണ് കോടഞ്ചേരി.

തോക്ക് കൈവശമുണ്ട്. പക്ഷേ വെടിവയ്ക്കരുത്. എന്ന നിലയിലാണ് കര്‍ഷകര്‍. നേരത്തെ അഡിഷണല്‍ ജില്ലാ മജിസ്ട്രേട്ടുമാരാണ് പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച്‌ കാട്ടുപന്നികളെ വെടിവച്ച്‌ കൊല്ലാന്‍ കര്‍ഷകര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കിയിരുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെ പേരുപറഞ്ഞ് മിക്ക കര്‍ഷകര്‍ക്കും തോക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നുമില്ല. അതിനിടെയാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.

പന്നിയൊന്നിന് 1000

പന്നിയെ വെടിവച്ച്‌ കൊല്ലുന്ന എം പാനല്‍ ചെയ്ത കര്‍ഷകന് കിട്ടുന്നത് 1000 രൂപ.

അനുമതിക്കും കടമ്ബകളേറെ

കാട്ടുമൃഗങ്ങളുടെ ശല്യം നേരിടാനാണ് സിങ്കിള്‍ ബാരല്‍ തോക്ക് നല്‍കിയിരുന്നത്. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​യെ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റോ വൈ​ല്‍​ഡ്ലൈ​ഫ് വാ​ര്‍​ഡ​നോ രേ​ഖാ​മൂ​ലം അ​നു​മ​തി ന​ല്‍​കു​ന്ന മു​റ​യ്ക്കു വെ​ടി​വ​ച്ചു​കൊ​ല്ലാ​ന്‍ ലൈ​​സ​ന്‍സ് തോ​ക്കു​ള്ള​യാ​ളയേ അ​നു​വ​ദി​ക്കൂ. ജ​ന​ജാ​ഗ്ര​താ​സ​മി​തി​യു​ടെ ശുപാ​ര്‍​ശ സ​ഹി​തം ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് അ​നു​മ​തി ന​ല്‍​കേ​ണ്ട​ത്. പന്നികള്‍ കാട്ടിലേക്കാണ് മുഖം തിരിച്ചു നില്‍ക്കുന്നതെങ്കില്‍ വെടിവയ്ക്കരുത്. കാടിറങ്ങുകയാണെന്ന് തോന്നിയാല്‍ മാത്രമേ വെടിവയ്ക്കാന്‍ പാടുള്ളൂ. മുലയൂട്ടുന്ന പന്നികളെയും വെടിവയ്ക്കരുത്.

പത്ത് വര്‍ഷം മുമ്ബ്

കാട്ടുപന്നികള്‍ 60940

പുതിയ കണക്കില്‍

9.5 ലക്ഷം

കാട്ടുപന്നികളുടെ ശല്യവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കിട്ടുന്നത്. അവയുടെ സത്യാവസ്ഥ പരിശോധിച്ചേ തോക്ക് ലൈസന്‍സ് നല്‍കാന്‍ കഴിയൂ. പുതിയ ഉത്തരവ് കര്‍ഷകര്‍ക്ക് ഗുണത്തിനുള്ളതുമാണ്

പി.കെ. അനൂപ് കുമാര്‍:

ഡി. എഫ്. ഒ, കാസര്‍കോട്

കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭം ശക്തിപ്പെടുത്തും. 11 മുതല്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ ഒപ്പ് ശേഖരിച്ച്‌ സര്‍ക്കാരിന് നിവേദനം നല്‍കും.

അഡ്വ.വി.സി. സെബാസ്റ്റ്യന്‍:

ദേശീയ സെക്രട്ടറി ജനറല്‍ ,

ഇന്‍ഫാം

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top