Thursday, 13 Aug, 4.36 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ് ;റംസാന്‍ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കണം

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന് ലോകായുക്ത നോട്ടിസ്. റംസാന്‍ കിറ്റുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റുമായി നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാക്കാന്‍ മന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു. ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ഈ മാസം 27ന് മുമ്ബ് നല്‍കണമെന്നാണ് ആവശ്യം. അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോദ്ധ്യപ്പെടുത്തണം എന്നാണ് ലോകയുക്ത മന്ത്രിയോട് ആവശ്യപ്പെട്ടത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഹിത് സമര്‍പ്പിച്ച ഹര്‍ജിയുടെ മേലാണ് നടപടി. റംസാന്‍ കിറ്റുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടെയാണ് ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് ചീഫ്സെക്രട്ടറിയോടും ലോകായുക്ത ആരാഞ്ഞിട്ടുണ്ട്.

കെ.ടി ജലീല്‍ മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നയതന്ത്ര ലഗേജ് സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ല. കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെടുന്ന ജലീല്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തരുതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top